CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 54 Seconds Ago
Breaking Now

കളത്തിന് നടുവില്‍ ഒറ്റയ്ക്കിരുന്ന് ഇനിയേസ്റ്റ; 22 വര്‍ഷക്കാലം ബാഴ്‌സയ്‌ക്കൊപ്പം കളിച്ച സ്പാനിഷ് താരം ക്ലബിനോട് വിടപറഞ്ഞു; കണ്ണുനിറയ്ക്കും ഈ ചിത്രം

സ്പാനിഷ് ലീഗ് കിരീടം നേടിയതിന്റെ ആഘോഷം ടീമിനൊപ്പം നടത്തിയ ശേഷമായിരുന്നു ഇനിയേസ്റ്റയുടെ വിടവാങ്ങല്‍

നൗ കാംപില്‍ കാണികളും, കളിക്കാരും ജീവനക്കാരും കളം വിട്ടൊഴിഞ്ഞപ്പോള്‍ ഒരാള്‍ മാത്രം ഗ്രൗണ്ടില്‍ നിന്നും തിരികെ പോന്നില്ല. 99,000 ഒഴിഞ്ഞ സീറ്റുകളെ സാക്ഷിയാക്കി ഗ്രൗണ്ടില്‍ അയാള്‍ ഒറ്റയ്ക്ക് ഇരുന്നു. ആ കളത്തിലെ തന്റെ കളി അവസാനിക്കുകയാണെന്ന സത്യം മനസ്സിലേക്ക് ഇടിച്ചുകയറ്റാന്‍ ഒരല്‍പ്പം സമയമാകാം അദ്ദേഹം ആഗ്രഹിച്ചത്. ഇത് ആന്‍ഡ്രേസ് ഇനിയേസ്റ്റ, ബാഴ്‌സലോണയ്ക്കായി 22 വര്‍ഷക്കാലം കളിച്ച സ്പാനിഷ് സൂപ്പര്‍താരം ഇനി ടീമിനൊപ്പമില്ല.

22 വര്‍ഷക്കാലം ഈ ടീമിനൊപ്പം ഈ ക്ലബില്‍ കളിച്ചെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഇനിയേസ്റ്റ വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ക്ലബ് ഏതെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം ബാഴ്‌സലോണയെന്നാണ്. എല്ലാ സഹതാരങ്ങള്‍ക്കും, സ്‌റ്റേഡിയത്തില്‍ എത്തിയവര്‍ക്കും നന്ദി. 34 വയസ്സ് പിന്നിടുന്ന ഈ ഘട്ടത്തിലും പറയാം എന്റെ ഹൃദയം എന്നും ഇവിടെയുണ്ടാകും, താരം വ്യക്തമാക്കി.

സ്പാനിഷ് ലീഗ് കിരീടം നേടിയതിന്റെ ആഘോഷം ടീമിനൊപ്പം നടത്തിയ ശേഷമായിരുന്നു ഇനിയേസ്റ്റയുടെ വിടവാങ്ങല്‍. കുടുംബാംഗങ്ങളും ഈ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ എത്തി. സ്റ്റേഡിയത്തില്‍ ടീമിന്റെ നിറങ്ങള്‍ മിന്നിത്തിളങ്ങുന്ന ആഘോഷരാവ് കൂടി ഒരുക്കിയ ശേഷമായിരുന്നു വിടവാങ്ങല്‍.

ഒടുവില്‍ എല്ലാവരും തിരികെ സ്വന്തം കാര്യങ്ങളിലേക്ക് കയറിയപ്പോഴാണ് ഇനിയേസ്റ്റ ഒറ്റയ്ക്ക് കളത്തിലിറങ്ങിയത്. ആളൊഴിഞ്ഞ ഗ്രൗണ്ടിന് നടുവില്‍ ഒറ്റയ്ക്ക് ചെന്നിരിക്കുന്ന താരത്തിന്റെ ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് നോവായിമാറുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.