CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 28 Seconds Ago
Breaking Now

എച്ച് -4 വിസയില്‍ ജോലി നിയന്ത്രണം ; അന്തിമ അനുമതിയ്ക്കായി കാത്ത് യുഎസ്

അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

എച്ച് 1 ബി വിസ ഉള്ളവരുടെ പങ്കാളികള്‍ക്കുള്ള എച്ച് -4 വിസയില്‍ ജോലി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ട്രംപ് ഭരണകൂടം. ഇതില്‍ എച്ച് -4 വിസയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്ക് മാത്രമാണ് ജോലി നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

യുഎസില്‍ എച്ച് -1ബി വിസയില്‍ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് അവിടെ ജോലി ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എച്ച് -4 വിസയിലാണ്. 70000 പേരാണ് എച്ച് -4 വിസ പ്രകാരം വര്‍ക്ക് പെര്‍മിറ്റ് നേടി അവിടെ ജോലി നോക്കുന്നത്. 

ഒബാമ സര്‍ക്കാര്‍ കാലത്തുണ്ടായിരുന്ന ഈ സംവിധാനം നിര്‍ത്തലാക്കാനാണ് ഈ നീക്കം. യുഎസ് കോണ്‍ഗ്രസിലെ 130 അംഗങ്ങള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.