CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 20 Seconds Ago
Breaking Now

ജെറുസലേമില്‍ കളിക്കുന്നത് കളിക്കാരുടെ ആരോഗ്യത്തിന് ഹാനികരം; സൗഹൃമത്സരം റദ്ദാക്കിയതില്‍ മാപ്പ് ചോദിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അര്‍ജന്റീന താരങ്ങളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഇസ്രയേല്‍

ജെറുസലേമില്‍ കളിക്കാമെന്ന് സമ്മതിച്ച സൗഹൃദമത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍വാങ്ങിയത് ഇസ്രയേലിന് നയതന്ത്ര തലത്തില്‍ ഏറ്റ വന്‍ തിരിച്ചടിയായിരുന്നു. ജെറുസലേമിനെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള ശ്രമത്തിലായിരുന്നു ഇസ്രയേല്‍. ഇതിനിടെയാണ് ലയണല്‍ മെസിയും സംഘവും പിന്‍വാങ്ങിയത്

തീവ്രവാദത്തിന് മുന്നില്‍ തലകുനിച്ചാണ് ഈ ഒളിച്ചോട്ടമെന്നാണ് ഇസ്രയേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനോട് പ്രതികരിച്ചത്. പലസ്തീന്‍ അസോസിയേഷനെതിരെ ഇസ്രയേല്‍ ഫിഫയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. അര്‍ജന്റീന താരങ്ങളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഇസ്രയേല്‍ എഫ്എ ആരോപിക്കുന്നു.

സൗഹൃദമത്സരം ഉപേക്ഷിക്കാന്‍ ഇടയാക്കിയത് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണിയാണെന്ന് ഇസ്രയേലി എഫ്എ വൈസ് പ്രസിഡന്റ് റോട്ടം കാമര്‍ പറഞ്ഞു. ലോകകപ്പ് അടുക്കുന്നതിനാല്‍ താരങ്ങളുടെ സുരക്ഷയാണ് പ്രശ്‌നമെന്ന് അര്‍ജന്റൈന്‍ എഫ് പ്രസിഡന്റ് ക്ലോഡിയോ ടാപിയ രംഗത്തെത്തി. സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു. 72 മണിക്കൂറിനിടെ ഭീഷണികളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഇസ്രയേലി സമൂഹത്തിനും, ജൂതര്‍ക്കും എതിരെയല്ല ഈ തീരുമാനം, ലോകസമാധാനത്തിനാണ്, ക്ലോഡിയോ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.