CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 41 Seconds Ago
Breaking Now

യുവനടിമാരെ ചൂഷണം ചെയ്ത് അമേരിക്കയില്‍ സെക്‌സ് റാക്കറ്റ്; തെലുങ്ക് നിര്‍മ്മാതാവും ഭാര്യയും പിടിയില്‍

യുഎസില്‍ താല്‍ക്കാലിക വിസയിലാണ് ദമ്പതികള്‍ എത്തിയത്. അഞ്ച് നടിമാരെയെങ്കിലും അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിച്ചാണ് വില്‍പ്പന നടത്തിയത്.

യുവ അഭിനേത്രികളെ ചൂഷണം ചെയ്ത് സെക്‌സ് റാക്കറ്റ് നടത്തിയ തെലുങ്ക് സിനിമാ നിര്‍മ്മാതാവും, ഭാര്യയും ഷിക്കാഗോയില്‍ അറസ്റ്റില്‍. 34കാരനായ മൊഡുഗുമുടി കിഷന്‍, ഭാര്യ 31കാരി ചന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ അവസാനം നടന്ന അറസ്റ്റിന്റെ വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. ഷിക്കാഗോ ഡിസ്ട്രിക്ട് കോടതിയില്‍ ദമ്പതികള്‍ക്കെതിരെ ഫെഡറല്‍ പോലീസ് 42 പേജ് ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തു .തെലുങ്ക് സിനിമാ മേഖലയില്‍ നിന്നുമുള്ള നടിമാരെ വലയിലാക്കി വമ്പന്‍ സെക്‌സ് റാക്കറ്റാണ് ഇവര്‍ നടത്തി വന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് ഇവരെ എത്തിച്ച് കോണ്‍ഫറന്‍സുകളിലും, സാംസ്‌കാരിക പരിപാടികളിലും ലൈംഗികതയ്ക്കായി വില്‍ക്കുകയാണ് ചെയ്തിരുന്നത്. 

3000 ഡോളറാണ് ഇവര്‍ ഈടാക്കിയിരുന്നത്. യുഎസില്‍ താല്‍ക്കാലിക വിസയിലാണ് ദമ്പതികള്‍ എത്തിയത്. അഞ്ച് നടിമാരെയെങ്കിലും അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിച്ചാണ് വില്‍പ്പന നടത്തിയത്. എന്‍ആര്‍ഐ ബിസിനസ്സുകാരനായ കിഷന്‍ ടോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സഹനിര്‍മ്മാതാവാണ്. 

സെക്‌സ് റാക്കറ്റിനെക്കുറിച്ച് അധികൃതരെ അറിയിച്ചാല്‍ നടിയെ യുഎസില്‍ വെച്ച് കൊല്ലുമെന്ന് ഒരു താരത്തെയും, ഇവരുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. ഓരോ താരവും നടത്തുന്ന വില്‍പ്പനയുടെ വിവരം ചന്ദ്ര എഴുതി സൂക്ഷിച്ചിരുന്നു. 

ഈ ലെഡ്ജറുകള്‍ ഫെഡറല്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയുടെ ഫോണില്‍ നിന്നും ഇടപാടുകാരുമായി നടത്തിയ ചാറ്റും, നടിമാരുടെ ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായതോടെ ഇവരുടെ രണ്ട് മക്കള്‍ വിര്‍ജിനിയയിലെ ചൈല്‍ഡ് വെല്‍ഫെയറിന്റെ കസ്റ്റഡിയിലാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.