CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 36 Minutes 44 Seconds Ago
Breaking Now

മലാലയെ തീര്‍ക്കാന്‍ ഉത്തരവിട്ട മുല്ല ഫസലുള്ള യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഗവണ്‍മെന്റ്

2013ലാണ് തെഹ്രിക് ഇ താലിബാന്‍ നേതാവായി ഇയാളെ നിയോഗിക്കുന്നത്.

പാകിസ്ഥാനി താലിബാന്‍ നേതാവ് മുല്ല ഫസലുള്ള യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാരിന്റെ സ്ഥിരീകരണം. 2012ല്‍ നോബല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായിയെ കൊല്ലാന്‍ ഉത്തരവിട്ട തീവ്രവാദിയാണ് ഇയാള്‍. 

അഫ്ഗാനിസ്ഥാനിലെ പ്രവിശ്യയായ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഭാഗത്തുള്ള കുനാറില്‍ നടന്ന അക്രമങ്ങളിലാണ് ഫസലുള്ള കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ഡിഫന്‍സ് മന്ത്രാലയം വ്യക്തമാക്കി. 2013ലാണ് തെഹ്രിക് ഇ താലിബാന്‍ നേതാവായി ഇയാളെ നിയോഗിക്കുന്നത്. 

ഇതിന് ശേഷം അമേരിക്കന്‍, പാകിസ്ഥാനി ലക്ഷ്യങ്ങള്‍ക്ക് നേരെ ഇയാള്‍ നിരവധി അക്രമങ്ങള്‍ നടത്തിയിരുന്നു. 2014 ഡിസംബറില്‍ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ 151 പേരാണ് കൊല്ലപ്പെട്ടത്. 

സമാധാനത്തിലുള്ള നോബല്‍ സമ്മാനം നേടിയ മലാല ഈ വര്‍ഷമാണ് ആദ്യമായി പാകിസ്ഥാന്‍ മണ്ണില്‍ തിരികെ എത്തിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.