CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 53 Seconds Ago
Breaking Now

ടാക്‌സ് വെട്ടിപ്പില്‍ കുരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഡ് ചെയ്ത ജയില്‍ശിക്ഷയും, 16.5 മില്ല്യണ്‍ പൗണ്ട് ഫൈനും സസന്തോഷം ഏറ്റുവാങ്ങി

നാല് വഞ്ചനാ കുറ്റങ്ങള്‍ താരം സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്പാനിഷ് നിയമങ്ങള്‍ പ്രകാരം ജയിലില്‍ കിടക്കേണ്ട.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്ത് ഒരു സൂപ്പര്‍സ്റ്റാറാണ്. റൊണാള്‍ഡോ ഇല്ലാത്ത പോര്‍ച്ചുഗല്‍ ടീമിനെ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനും കഴിയില്ല. പക്ഷെ കൈയില്‍ കിട്ടുന്ന കോടികള്‍ക്ക് കൃത്യമായി ടാക്‌സ് അടയ്ക്കാന്‍ മാത്രം താരത്തിന് അത്ര ഇഷ്ടം തോന്നിയില്ല. അതുകൊണ്ട് തന്നെ ലോകകപ്പ് പോലൊരു സുപ്രധാന ടൂര്‍ണമെന്റ് നടക്കുമ്പോള്‍ സര്‍ക്കാരിനെ പറ്റിച്ചത് മുട്ടന്‍ പണിയാണ് താരം ഏറ്റുവാങ്ങിയിരിക്കുന്നത്.

സര്‍ക്കാരിന് ടാക്‌സ് അടയ്ക്കാത്തതിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ (സസ്‌പെന്‍ഡ് ചെയ്തത്), ഒപ്പം 16.5 മില്ല്യണ്‍ പൗണ്ട് റെക്കോര്‍ഡ് പിഴയും ഏറ്റുവാങ്ങിയിരിക്കുകയാണ് താരം. ശിക്ഷയില്‍ ഇളവ് തേടിയതോടെയാണ് ഈ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

നാല് വഞ്ചനാ കുറ്റങ്ങള്‍ താരം സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്പാനിഷ് നിയമങ്ങള്‍ പ്രകാരം ജയിലില്‍ കിടക്കേണ്ട. 12.9 മില്ല്യണ്‍ പൗണ്ട് നല്‍കാമെന്ന് താരം നേരത്തെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് പുതിയ തുക തീരുമാനിച്ചത്.

റയലില്‍ താരത്തിന് പുതിയ ഓഫര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ 425,000 പൗണ്ട് ബേസിക് ലഭിക്കുന്ന കോണ്‍ട്രാക്ടാണ് ക്ലബ് വാഗ്ദാനം. ടാക്‌സ് പ്രശ്‌നങ്ങളുടെ പേരിലാണ് താരവും ക്ലബും തമ്മിലുള്ള പ്രശ്‌നം ഉടലെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.