CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 26 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ ഉഴവൂര്‍ നിവാസികള്‍ ആതിഥ്യമരുളുന്ന യുകെയിലെ ഏറ്റവും വലിയ സംഗമമായ ഉഴവൂര്‍ സംഗമം 2018 ജൂണ്‍ 22,23, 24 തിയതികളില്‍ ചെല്‍ട്ടന്‍ ഹാം ക്രോഫ്റ്റ്ഫാമില്‍ വച്ച്

സംഗമമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂര്‍ സംഗമത്തിന് 2018 ജൂണ്‍ 22ാം തിയതി ചെല്‍ട്ടന്‍ ഹാമിലെ ക്രോഫ്റ്റ്ഫാമിന്‍ തുടക്കമാകും.

പരസ്പരം അറിയുക, സ്‌നേഹിക്കുക, സഹായിക്കുക എന്ന സന്ദേശവുമായി യുകെയിലെ ഉഴവൂര്‍ നിവാസികള്‍ ഗൃഹതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഒന്നിക്കുന്നു. ജൂണ്‍ 22 വെള്ളിയാഴ്ച നടക്കുന്ന സൗഹൃദ സായാഹ്നത്തിന് യുകെയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ആയ ദേശിയനാച്ചും യുകെയിലെ പ്രശസ്തരായ ഗായകരും ചേര്‍ന്ന് കൊഴുപ്പേകും.

ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായ യുകെയിലെ നാല് റീജിയണില്‍ നിന്നുള്ള ഉഴവൂര്‍ക്കാരായ ചുണക്കുട്ടന്മാര്‍ നാലു വള്ളങ്ങളിലായി തുഴയെറിയുന്ന വാശിയേറിയ വള്ളംകളി മത്സരം ജൂണ്‍ 23 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ക്രോഫ്റ്റ്ഫാമിലെ തടാകത്തില്‍ വച്ച് നടക്കും. ഇതിനെ തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരവും പ്രൗഡ ഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രയും പൊതു സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശ്രീ സ്റ്റീഫന്‍ ജോസഫ് തെരുവത്ത് ചീഫ് കോ ഓര്‍ണിനേറ്റേഴ്‌സും ശ്രീ ജെയിംസ് ഫിലിപ് ചെയര്‍മാനും ആയുള്ള കമ്മറ്റി അറിയിച്ചു.

ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മിഡ്‌ലാന്‍ഡ്‌സ് ഇന്‍ഷുറന്‍സ്, ഫസ്ട്രിങ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ടൂഷന്‍, സ്റ്റഡി വെല്‍ മെഡിസിന്‍ എന്നീ സ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍മാരായി രംഗത്തുള്ളത് . ടീം മൂണ്‍ ലൈറ്റ് ഇവന്റാണ് ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വ്വഹിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.