CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 33 Seconds Ago
Breaking Now

പ്രണയിച്ചതിന് പെണ്‍കുട്ടിയെ അച്ഛന്‍ ചെങ്ങലയ്ക്കിട്ടത് 20 വര്‍ഷം ; മോചിതയായപ്പോള്‍ പ്രായം 42 !

പോലീസ് ഇവരെ കണ്ടെത്തുമ്പോള്‍ വീട്ടിലെ കിടക്കയില്‍ വിവസ്ത്രയായി ചങ്ങലയില്‍ കിടക്കുകയായിരുന്നു.

പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാന കൊലകള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നല്ല ജീവിതം മുഴുവന്‍ ചങ്ങലയില്‍ തീര്‍ക്കേണ്ടിവന്നു ഈ പെണ്‍കുട്ടിയ്ക്ക്.പ്രണയിച്ചതിന് പെണ്‍കുട്ടി ചെങ്ങലയില്‍ കിടന്നത് 20 വര്‍ഷത്തോളം . മറൈസ അല്‍മിറോണ്‍ മോചിതയായപ്പോള്‍ പ്രായം 42. പോലീസ് ഇവരെ കണ്ടെത്തുമ്പോള്‍ ഇവര്‍ സ്വന്തം വീട്ടിലെ കിടക്കയില്‍ വിവസ്ത്രയായി ചങ്ങലയില്‍ കിടക്കുകയായിരുന്നു.

ഇരുപതാമത്തെ വയസില്‍ ഒരു ആണ്‍സുഹൃത്തുണ്ടെന്ന കാരണത്താല്‍ പിതാവ് മറൈസയെ തടവിലാക്കുകയായിരുന്നു. എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു. മറൈസയുടെ സഹോദരനും പിതാവിന്റെ രീതി തന്നെ പിന്തുടര്‍ന്നു. തുടര്‍ന്നും 12 വര്‍ഷം വീണ്ടും ദുരിത ജീവിതം.

എല്ലാവരുടെയും അറിവോടെയും സമ്മതത്തോടയുമാണ് മറൈസ തടവിലാക്കപ്പെട്ടതെന്നാണ് പറയുന്നത്. ഒരു അയല്‍പ്പക്കക്കാരിയാണ് മറൈസയുടെ കാര്യം പൊലീസിലറിയിക്കുന്നത്. നേരത്തെയും അറിയിച്ചിരുന്നുവെങ്കിലും പൊലീസ് കാര്യമാക്കിയിരുന്നില്ലെന്നാണ് വിവരം.

പൊലീസ് കണ്ടെത്തുമ്പോള്‍ മറൈസയുടെ ആരോഗ്യനില തീര്‍ത്തു വഷളായ അവസ്ഥയിലായിരുന്നു. ഇരുപത് വര്‍ഷത്തെ തടവുജീവിതം അവരുടെ മനോനിലയിലും പ്രശ്‌നങ്ങളുണ്ടാക്കി. മറൈസ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരിയുടെ മാനസികനില ശരിയല്ലെന്നും അതുകൊണ്ടാണവരെ തടവില്‍ പാര്‍പ്പിച്ചതെന്നുമാണ് സഹോദരന്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.