CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 36 Minutes 1 Seconds Ago
Breaking Now

അമേരിക്കയുടെ കണ്ണിലെ കരട്; ലോകകപ്പിന് സഹതാരങ്ങള്‍ കുടിക്കുന്ന വെള്ളം പോലും കുടിയ്ക്കാന്‍ കഴിയാതെ മെക്‌സിക്കന്‍ ഇതിഹാസം റാഫേല്‍ മാര്‍ക്വേസ്

മെക്‌സിക്കോ ടീമിന് നല്‍കുന്ന പവറേഡ് ബോട്ടിലുകള്‍ അമേരിക്കന്‍ കമ്പനിയായ കൊക്കൊകോളയാണ് നിര്‍മ്മിക്കുന്നത്

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം അരങ്ങേറുന്ന റഷ്യയില്‍ ഒരു താരത്തിന് വെള്ളം കുടിക്കാന്‍ അനുമതിയില്ലെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസം റാഫേല്‍ മാര്‍ക്വേസിനാണ് സഹതാരങ്ങള്‍ കുടിക്കുന്ന വെള്ളം കുടിക്കാന്‍ അനുമതിയില്ലാത്തത്. ബഡ്‌വൈസര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കൈനീട്ടി വാങ്ങാനും ഈ ഇതിഹാസ താരത്തിന് അനുമതിയില്ല. കാരണം അമേരിക്കയാണ്!

യുഎസ് കമ്പനികളും, വ്യക്തികളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സഹകരിക്കാന്‍ ഈ മുന്‍ ബാഴ്‌സലോണ താരത്തിന് അനുമതിയില്ല. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്ലാക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ് മാര്‍ക്വെസിന് വിനയായത്. മയക്കുമരുന്ന് മാഫിയകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കുന്നതായാണ് താരത്തിന് എതിരെയുള്ള ആരോപണം.

മെക്‌സിക്കോ ടീമിന് നല്‍കുന്ന പവറേഡ് ബോട്ടിലുകള്‍ അമേരിക്കന്‍ കമ്പനിയായ കൊക്കൊകോളയാണ് നിര്‍മ്മിക്കുന്നത്. അതുകൊണ്ടാണ് സഹതാരങ്ങള്‍ കുടിക്കുന്ന വെള്ളത്തിന് പകരമുള്ള വെള്ളം കുടിക്കാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായത്. തന്റെ ലോകകപ്പിന് ഇറങ്ങുന്ന മെക്‌സിക്കന്‍ പ്രതിരോധക്കാരന്‍ കാശ് വാങ്ങാതെയാണ് കളിക്കുന്നത്.

ദൈനംദിന കാര്യങ്ങളും, ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നതിനാലാണ് ഇത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്ന് ഫിഫ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.