CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 27 Seconds Ago
Breaking Now

മാമ്മോദീസ ചടങ്ങിനിടെ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ മുഖത്തടിച്ച് പുരോഹിതന്‍; രോഷാകുലരായ ബന്ധുക്കള്‍ കുഞ്ഞിനെ പിടിച്ചുവാങ്ങി; വീഡിയോ വൈറല്‍

കുട്ടിയെ വിട്ടുനല്‍കാന്‍ പുരോഹിതന്‍ മടിക്കുന്നതാണ് വീഡിയോ.

ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ പടി കടക്കുന്ന മുഹൂര്‍ത്തം ഞെട്ടലിന് വഴിമാറിയത് പൊടുന്നനെയാണ്. മാമ്മോദീസ ചടങ്ങുകള്‍ക്കിടെ കരഞ്ഞ കുഞ്ഞിന്റെ മുഖത്ത് അടിക്കുകയും, രോഷാകുലരായ രക്ഷിതാക്കള്‍ കുട്ടിയെ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. ഒരു ഫ്രഞ്ച് പുരോഹിതനാണ് ചടങ്ങിനിടെ കരഞ്ഞ കുഞ്ഞിനോട് ഈ രോഷപ്രകടനം നടത്തിയത്.

ക്ഷമ നഷ്ടമായ പുരോഹിതന്‍ ഇടത് കൈ ഉപയോഗിച്ച് കുഞ്ഞിന്റെ കരണത്ത് അടിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെന്ന് കരുതുന്ന സ്ത്രീയും പുരുഷനും ആദ്യമൊന്ന് ഞെട്ടിയെങ്കിലും കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങേണ്ട അവസ്ഥ നേരിട്ടു. ഫ്രഞ്ച് ഭാഷയില്‍ ചടങ്ങ് നടക്കുന്ന പള്ളിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍.

അമ്മ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കവെയാണ് തിരുവസ്ത്രം അണിഞ്ഞ പുരോഹിതന്‍ ചടങ്ങുകള്‍ നയിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാം. ക്ഷമ നഷ്ടമായ പുരോഹിതന്‍ കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കരച്ചിലിന്റെ ശബ്ദം ഉയരുകയാണ്.

ഇതോടെയാണ് പുരോഹിതന്‍ കുഞ്ഞിന്റെ കരണത്ത് അടിച്ചത്. കുട്ടി കരച്ചില്‍ വീണ്ടും ആരംഭിച്ചതോടെ ഞെട്ടിപ്പോയ രക്ഷിതാക്കള്‍ കുട്ടിയെ പിടിച്ചുവാങ്ങി. അപ്പോഴും കുട്ടിയെ വിട്ടുനല്‍കാന്‍ പുരോഹിതന്‍ മടിക്കുന്നതാണ് വീഡിയോ. 




കൂടുതല്‍വാര്‍ത്തകള്‍.