CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 49 Seconds Ago
Breaking Now

ഫുട്‌ബോള്‍ ലോകകപ്പില്‍ കൊക്കെയിന്‍? ട്രോഫിയുടെ മാതൃകയില്‍ മയക്കുമരുന്ന് കടത്താനുള്ള മാഫിയയുടെ ശ്രമം പൊളിച്ച് പോലീസ്; പിടിച്ചെടുത്തത് 1.5 കിലോ കൊക്കെയിന്‍

ഗ്രേറ്റര്‍ ബ്യൂണസ് എയേഴ്‌സിലെ ഇസിഡ്രോ കാസനോവയില്‍ നടത്തിയ റെയ്ഡിലാണ് ട്രോഫിയിലെ മയക്കുമരുന്ന് കടത്ത് പൊളിച്ചത്

ഫുട്‌ബോള്‍ ലോകകപ്പ് ആവേശം മയക്കുമരുന്ന് കടത്തുകാരും ഏറ്റെടുത്തപ്പോള്‍ ഫിഫ ലോകകപ്പ് ട്രോഫിയുടെ മാതൃകയില്‍ കൊക്കെയിന്‍ കടന്നുകൂടി. ഒരു മയക്കുമരുന്ന് മാഫിയാ സംഘമാണ് ഫുട്‌ബോള്‍ സീസണില്‍ വ്യത്യസ്തമായ ഈ പരീക്ഷണത്തിന് തുനിഞ്ഞത്. പക്ഷെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ പദ്ധതി പോലീസ് പൊളിച്ചു. 1.5 കിലോ കൊക്കെയിനാണ് ഈ രീതിയില്‍ കടത്താന്‍ ശ്രമിച്ചത്.

അര്‍ജന്റീനയിലാണ് ഈ വേറിയ പരീക്ഷണം നടന്നത്. ലോകകപ്പ് ട്രോഫിയുടെ മാതൃകകളില്‍ കൊക്കെയിനും, കഞ്ചാവുമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നിന് പുറമെ രണ്ട് തോക്കും, രണ്ട് കാറുകളും പിടിച്ചെടുത്തു. ആറ് പേരെ അറസ്റ്റ് ചെയ്തു.

ഗ്രേറ്റര്‍ ബ്യൂണസ് എയേഴ്‌സിലെ ഇസിഡ്രോ കാസനോവയില്‍ നടത്തിയ റെയ്ഡിലാണ് ട്രോഫിയിലെ മയക്കുമരുന്ന് കടത്ത് പൊളിച്ചത്. 2018 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തരം ഉത്പന്നങ്ങള്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നുണ്ട്. ഇതിന്റെ മറവില്‍ കച്ചവടം നടത്താനുള്ള ശ്രമമാണ് പൊളിഞ്ഞത്.




കൂടുതല്‍വാര്‍ത്തകള്‍.