CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 35 Seconds Ago
Breaking Now

ബ്രിട്ടനില്‍ ചൂടേറുന്നു; ചൂട് കാലത്ത് പെട്രോള്‍ ടാങ്ക് നിറച്ചാല്‍ പൊട്ടിത്തെറിക്കുമോ? 5 കാര്‍ പൊട്ടിത്തെറിച്ചെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്

ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എഎ സ്ഥിരീകരിച്ചു

ബ്രിട്ടനില്‍ താപനില ഉയരുകയാണ്. ചിലയിടത്ത് കാട്ടുതീ പോലുള്ള പ്രശ്‌നങ്ങള്‍ തലവേദനയായി മാറുന്നുണ്ട്. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ ഇതിലേറെ വേഗത്തില്‍ ഒരു വാര്‍ത്ത പടര്‍ന്നു പിടിക്കുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞല്ലേ വേറെ പ്രസ്ഥാനമുള്ളൂ. ചൂടേറിയ സമയത്ത് പെട്രോള്‍ ടാങ്ക് നിറയ്ക്കുന്നത് അപകടകരമാണെന്നാണ് ഇക്കുറി പ്രചരണം.

എന്നാല്‍ ഇതുമൂലം പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ അഞ്ച് കാറുകള്‍ പൊട്ടിത്തെറിച്ചെന്നും സോഷ്യല്‍ മീഡിയക്കാര്‍ അവകാശപ്പെടുന്നു. സംഗതി വായിക്കാന്‍ രസമുണ്ടെങ്കിലും തെല്ലും യാഥാര്‍ത്ഥ്യമില്ലെന്നതാണ് വസ്തുത. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല.

ചൂടേറിയ ദിനമായാലും ടാങ്കില്‍ പെട്രോള്‍ പൂര്‍ണ്ണമായും നിറച്ചാല്‍ പൊട്ടിത്തെറിക്കാനൊന്നും പോകുന്നില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. കാലങ്ങളായി പ്രചരിക്കുന്ന സന്ദേശം ജൂണിലെ ചൂട് കൂടിയപ്പോള്‍ വീണ്ടും തലപൊക്കിയതാണ്. ഇന്ധനത്തില്‍ നിന്നുമുള്ള ആവി ബാധിക്കാത്ത തരത്തിലാണ് ഇന്ധന സിസ്റ്റം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എഎ സ്ഥിരീകരിച്ചു. ചൂടും തണുപ്പുമൊക്കെ പ്രതിരോധിക്കാന്‍ തക്കവണ്ണമാണ് കാറുകളുടെ ഡിസൈനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.