CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 37 Seconds Ago
Breaking Now

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങള്‍ തിരിച്ച് വിളിച്ചു

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങള്‍ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. മാരുതിയുടെ ഗ്രാന്‍ഡ് വിതാര, ബലേനോ എന്നീ മോഡലുകള്‍ അടുത്തിടെയാണ് മാരുതി തിരിച്ചുവിളിച്ചത്. ഈ മോഡലുകളുടെ സമാന മോഡലാണ് ടൊയോട്ട തിരികെ വിളിച്ചവയും.

2022 ഡിസംബര്‍ 8നും 2023 ജനുവരി 2023 നും മധ്യേ നിര്‍മിച്ച ഗ്രാന്‍സ, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നീ മോഡലുകളാണ് തിരികെ വിളിക്കുന്നത്. എയര്‍ ബാഗ് പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഈ മോഡലുകളുള്ള വാഹന ഉടമകളെ ടൊയോട്ട ഡീലര്‍മാര്‍ ബന്ധപ്പെടുമെന്നും, പണം നല്‍കാതെ തന്നെ പിഴവ് സംഭവിച്ച പാര്‍ട്ട് റീപ്ലേസ് ചെയ്ത് നല്‍കുമെന്നും കമ്പനി അറിയിച്ചു. കാറിന്റെ വിഐഎന്‍ നമ്പര്‍ ഉപയോഗിച്ച് ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ തങ്ങളുടെ കാര്‍ പിഴവ് സംഭവിച്ച ശ്രേണിയില്‍ പെട്ടതാണോ എന്ന് പരിശോധിക്കാന്‍ സാധിക്കും.

എയര്‍ബാഗ് റീപ്ലേസ്‌മെന്റിന് മുന്നേയുള്ള ഈ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് ടൊയോട്ട കമ്പനി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.