CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 54 Seconds Ago
Breaking Now

വാട്‌സ്ആപ്പില്‍ ഇനി അഡ്മിനാണ് രാജാവ്; സെന്‍ഡ് മെസേജ് ഓപ്ഷന്‍ എത്തി

ദില്ലി: ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ ശക്തിയും, നിയന്ത്രണവും കൈമാറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാട്‌സ്ആപ്പ് സെന്‍ഡ് മെസേജ് ഓപ്ഷന്‍ അവതരിപ്പിച്ചു. ഇതുപ്രകാരം ഗ്രൂപ്പില്‍ സന്ദേശം അയയ്ക്കാന്‍ അധികാരമുള്ള ഏക വ്യക്തിയായി അഡ്മിന്‍ മാറും. ഗ്രൂപ്പിലെ മറ്റാര്‍ക്കും ഇതിന് സാധിക്കില്ല. 

ഈ ഫീച്ചര്‍ എനേബിള്‍ ചെയ്താല്‍ ഗ്രൂപ്പ് ഡിസ്‌കഷനിലും, ചാറ്റിലും അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. സന്ദേശത്തിന് പ്രതികരിക്കാനും കഴിയില്ല. അഡ്മിന്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ മാത്രമാണ് സാധിക്കുക. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ നിലവില്‍ വന്നു കഴിഞ്ഞു. 

ഈ ഫീച്ചര്‍വഴി അഡ്മിന് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാം. ഇതിന് ശേഷം അഡ്മിന് മാത്രമാണ് സന്ദേശം അയയ്ക്കാന്‍ കഴിയുക. ഈ ഫീച്ചര്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്:

- ആപ്പിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുക

- സെറ്റിംഗ്‌സില്‍ പോകുക

- ഗ്രൂപ്പ് ഇന്‍ഫോ തുറക്കാം

- ഗ്രൂപ്പ് സെറ്റിംഗ് എടുക്കുക

- സെന്‍ഡ് മെസേജില്‍ ക്ലിക്ക് ചെയ്യാം

- ഒണ്‍ലി അഡ്മിന്‍ ഓപ്ഷന്‍ സെലക്ട് ചെയ്യാം

ചില ഗ്രൂപ്പുകളില്‍ തമ്മിലടിയും അധിക്ഷേപവും പരിധി വിടുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പ് അഡ്മിന് ഇത് നിയന്ത്രിക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.