CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 31 Seconds Ago
Breaking Now

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറില്‍ ഇന്ത്യയിലെ ഏറ്റവും വില കുഞ്ഞ ഫോണുമായി അസൂസ് സെന്‍ഫോണ്‍ 5ഇസഡ്

മുംബൈ: അസൂസ് സെന്‍ഫോണ്‍ 5ഇസഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രാരംഭ വില 29,999 രൂപയാണ്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുമായാണ് 5ഇസഡ് എത്തുന്നത്. 256ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. 

മുപ്പതിനായിരം രൂപയ്ക്ക് അകത്ത് വാങ്ങാന്‍ കഴിയുന്ന ശക്തമായ ഫോണാണ് അസൂസ് സെന്‍ഫോണ്‍ 5ഇസഡ്. 6.2 ഇഞ്ച് സ്‌ക്രീനും ഫോണിനുണ്ട്. 3300 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാര്‍ജ്ജിംഗ് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്യുവല്‍ ക്യാമറയില്‍ 12 എംപി സോണി ഐഎംഎക്‌സ്363 ക്യാമറയും, 8 എംപി ക്യാമറയുമാണുള്ളത്. ഫ്രണ്ട് ക്യാമറയും 8 മെഗാപിക്‌സലാണ് . 

സെന്‍ഫോണ്‍ 5ഇസഡ് ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള സെന്‍യുഐയിലാണ്. ഭാരം കുറവായതിനാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കും. നല്ല ഹാര്‍ഡ്‌വെയറിനൊപ്പം, മികച്ച സോഫ്റ്റ്‌വെയര്‍ കൂടിചേരുന്നതോടെ സെന്‍ഫോണ്‍ 5ഇസഡ് ഈ തുകയ്ക്കുള്ള മികച്ച സ്മാര്‍ട്ടഫോണായി മാറുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.