CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 23 Minutes 51 Seconds Ago
Breaking Now

വമ്പന്‍മാര്‍ വഴിമാറി കൊമ്പന്‍മാര്‍ മുന്നേറി; ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആര് ആരെ നേരിടും? കാര്യങ്ങള്‍ എളുപ്പമെന്ന ആത്മവിശ്വാസം ആര്‍ക്കുമില്ല

ഫ്രാന്‍സ്, ഉറുഗ്വായ്, റഷ്യ, ക്രൊയേഷ്യ, ബ്രസീല്‍, ബെല്‍ജിയം, സ്വീഡന്‍, ഇംഗ്ലണ്ട് എന്നിവര്‍ തമ്മിലാണ് ഇനിയുള്ള പോര്

2018 ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ലോകം. ചരിത്രം തിരുത്തിക്കുറിച്ചും ഞെട്ടിച്ചും പല വമ്പന്‍മാരും വീഴുകയും, ചെറിയ ടീമുകള്‍ കൊമ്പന്‍മാരായി മാറുകയും ചെയ്യുന്ന മാസ്മരിക കാഴ്ചക്ക് ഇതിനോടകം ആരാധകര്‍ സാക്ഷ്യം വഹിച്ച് കഴിഞ്ഞു. ഓരോ റൗണ്ടിലും ഓരോ മത്സരങ്ങളും അപ്രതീക്ഷിത ഫലങ്ങള്‍ സമ്മാനിച്ചപ്പോള്‍ റഷ്യന്‍ ലോകകപ്പ് ആസ്വാദ്യകരമായി മാറിയിട്ടുണ്ട്.

16 ടീമുകളുടെ പ്രീ ക്വാര്‍ട്ടര്‍ കഴിഞ്ഞതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ് രൂപപ്പെട്ട് കഴിഞ്ഞു. എട്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ഇനി കാത്തിരിപ്പ്. പ്രീ ക്വാര്‍ട്ടറിലെ അവസാന ദിനത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിനെ 1-0ന് തോല്‍പ്പിച്ച് സ്വീഡനും, കൊളംബിയയെ 4-3ന് തോല്‍പ്പിച്ച് ഇംഗ്ലണ്ടും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.

ഫ്രാന്‍സ്, ഉറുഗ്വായ്, റഷ്യ, ക്രൊയേഷ്യ, ബ്രസീല്‍, ബെല്‍ജിയം, സ്വീഡന്‍, ഇംഗ്ലണ്ട് എന്നിവര്‍ തമ്മിലാണ് ഇനിയുള്ള പോര്. രണ്ട് ഉഗ്രന്‍ ടീമുകള്‍ തമ്മിലാണ് ആദ്യ പോരാട്ടം, ഉറുഗ്വായും ഫ്രാന്‍സും തമ്മിലുള്ള മത്സരം ആറാം തീയതി അരങ്ങേറും. ബ്രസീല്‍-ബെല്‍ജിയം, സ്വീഡന്‍-ഇംഗ്ലണ്ട്, റഷ്യ-ക്രൊയേഷ്യ എന്നിവരും മത്സരിക്കും. ജൂലൈ 7ന് അവസാന മത്സരം നടക്കും.




കൂടുതല്‍വാര്‍ത്തകള്‍.