CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 6 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോട്‌സ് ഡേയില്‍ ആതിഥേയരെ പിന്തള്ളി ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണ്‍ അഞ്ചാമതും ചാമ്പ്യന്‍മാര്‍...

വാറിംഗ്ടണ്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കായിക മേളയില്‍ അഞ്ചാമത്തെ തവണയും ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണ്‍ ഓവറോള്‍ കിരീടം ചൂടി. 111 പോയിന്റ് നേടിയാണ് എഫ്.ഒ.പി കിരീടം നിലനിര്‍ത്തിയത്.  ആതിഥേയരായ വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ പിന്തള്ളിയാണ് എഫ് ഒ പി കിരീടം നിലനിറുത്തിയത്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനത്തെത്തി.

രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിടവാങ്ങിയ പ്രിയപ്പെട്ട യുക്മ നേതാക്കന്‍മാരായ എബ്രഹാം ജോര്‍ജ്, രഞ്ജിത്ത്, പ്രെസ്റ്റണിലെ ജയാ നോബി എന്നിവരെ സ്മരിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം കായിക താരങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ കമ്മിറ്റിയംഗം ശ്രീ തമ്പി ജോസ് കായിക മേള ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, എബി തോമസ്, ജോയി അഗസ്തി, സുരേഷ് നായര്‍, ടോം തടിയമ്പാട്, മാത്യു അലക്‌സാണ്ടര്‍, ഹരികുമാര്‍ ഗോപാലന്‍, ജോബി, ജോജി ജേക്കബ്, വില്‍സന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.വാശിയേറിയ മത്സരങ്ങളില്‍ തികഞ്ഞ 

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് കായിക താരങ്ങള്‍ പങ്കെടുത്തത്. അവസാനം നടന്ന വടംവലി മത്സരത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനത്തെത്തി. വാറിംഗ്ടണ്‍ മലയാളി അസോസിയേഷനാണ് രണ്ടാമതെത്തിയത്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ ഭൂരിപക്ഷം അസോസിയേഷനുകളില്‍ നിന്നും കായിക താരങ്ങള്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് ഡേ വലിയ വിജയമായിരുന്നു. ആദ്യമായി മികച്ച ന സിന്തെറ്റിക് ടാക്കുള്ള സ്റ്റേഡിയത്തില്‍ നടത്തിയ മത്സരം ഏറ്റെടുത്ത വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ഏററവും മികച്ച അതിഥ്യമാണ് നല്‍കിയത്. മത്സരത്തിലെ വിജയികള്‍ക്ക് ഭാരവാഹികള്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

അടുത്ത ശനിയാഴ്ച (14/7/18) നടക്കുന്ന നാഷണല്‍ സ്‌പോര്‍ട്‌സില്‍ വിജയികളായ എല്ലാ കായിക താരങ്ങളും പങ്കെടുക്കണമെന്ന് റീജിയന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് ഡേ വിജയിപ്പിച്ച എല്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും പ്രസിഡന്റ് ഷിജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ കമ്മിറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി.

 

 




കൂടുതല്‍വാര്‍ത്തകള്‍.