CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 45 Seconds Ago
Breaking Now

ഭാര കൂടുതല്‍ മൂലം അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചു ; യുവാവ് അറസ്റ്റിലായി

അവശിഷ്ടങ്ങള്‍ക്കിടയില്‍ തണുപ്പും വിശപ്പും കാരണം അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.

ഭാരം കൂടിയതിനാല്‍ കുട്ടിയെ കാട്ടിലുപേക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുമായി പോകവേ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ഫ്രാന്‍സിസ് കാള്‍ട്ടണ്‍ ക്രൗലിയെന്നയാള്‍ കാട്ടിലുപേക്ഷിച്ചത്. ഭാര കൂടുതല്‍ കൊണ്ടാണ് ഇതു ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

അമേരിക്കയിലെ മിസ്സൗളയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷണം സൃഷ്ടിച്ചെന്ന പേരില്‍ ഫ്രാന്‍സിസ് കാള്‍ട്ടനെ പോലീസ് പിടികൂടിയപ്പോഴാണ് ഇയാള്‍ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചെന്ന് തുറന്നുപറഞ്ഞത്. ശനിയാഴ്ച രാത്രിയാണ് പോലീസ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന് അടിമയായ ഇയാള്‍ തന്റെ കാറില്‍ അപകടത്തില്‍പ്പെട്ടെന്നും കുഞ്ഞിനെ ഉപേക്ഷിച്ചെന്നും പോലീസിനോട് പറഞ്ഞു. എവിടെയാണെന്ന് പറയാനും ഇയാള്‍ക്കായില്ല.

പോലീസ് നടത്തിയ വ്യാപകമായ തിരിച്ചിലിലാണ് മരങ്ങള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ തണുപ്പും വിശപ്പും കാരണം അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേതാണ് കുട്ടിയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.