CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 39 Seconds Ago
Breaking Now

ഫുട്‌ബോള്‍ പ്രേമം ക്യാബിനറ്റ് യോഗത്തിലും; ക്രൊയേഷ്യന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ജഴ്‌സിയില്‍

ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്ത്രെജ് പ്ലെന്‍കോവിക്കും, അദ്ദേഹത്തിന്റെ മന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം നടന്ന സെഷനില്‍ ചുവപ്പും, വെള്ളയും ചെക്ക് ജഴ്‌സി അണിഞ്ഞ് പങ്കെടുത്തത്.

സാഗ്‌രെബ്: രാജ്യത്തിന്റെ ക്യാബിനറ്റ് യോഗത്തിന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഫുട്‌ബോള്‍ ജഴ്‌സി അണിഞ്ഞ് എത്തുന്നത് നമ്മുടെ രാജ്യത്ത് ചിന്തിക്കാന്‍ കഴിയുമോ! ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീം സെമിയും കടന്ന് ഫൈനലില്‍ എത്തിനില്‍ക്കുന്നതിനാല്‍ അവരുടെ രാജ്യത്തെ ക്യാബിനറ്റ് യോഗത്തില്‍ ഈ ആവേശം പ്രകടമായി. 

ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്ത്രെജ് പ്ലെന്‍കോവിക്കും, അദ്ദേഹത്തിന്റെ മന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം നടന്ന സെഷനില്‍ ചുവപ്പും, വെള്ളയും ചെക്ക് ജഴ്‌സി അണിഞ്ഞ് പങ്കെടുത്തത്. ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ എത്തിയത്. ഞായറാഴ്ച ഫ്രാന്‍സിന് എതിരെയാണ് ടീമിന്റെ ഫൈനല്‍. 

സെമിയില്‍ വിജയം നേടിയത് ആഗോള തലത്തില്‍ രാജ്യത്തെ പ്രൊമോട്ട് ചെയ്തതായി പ്രധാനമന്ത്രി ആന്ത്രെജ് പറയുന്നു. വലിയ ഹൃദയമുള്ള ചെറിയൊരു രാജ്യമായ ക്രൊയേഷ്യക്ക് ഇത് വന്‍ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പ് ആവേശം ക്രൊയേഷ്യയെ അപ്പാടെ കീഴടക്കിയിട്ടുണ്ട്. റഷ്യയില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ പ്രസിഡന്റ് കോലിന്ത ഗ്രാബര്‍ കിറ്റാറോവിക് എത്തിയിരുന്നു. ടീമിന്റെ വിജയം ആഘോഷിക്കാന്‍ പ്രസിഡന്റ് താരങ്ങളുടെ ലോക്കര്‍ റൂമിലും എത്തി. കേവലം നാല്‍പ്പത് ലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് ക്രൊയേഷ്യ. 

 

 




കൂടുതല്‍വാര്‍ത്തകള്‍.