CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 16 Seconds Ago
Breaking Now

രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കൊട്ടാരക്കരയിലെ സജി കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?

കൊല്ലം : കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. 

നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ധീര്‍കാകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചിലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും നമുക്കൊരു ചെറിയ സഹായം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു വലിയ പുണ്യമായിരിക്കും.

പ്രിയമുള്ളവരേ സജിയേയും കുടുംബത്തിനെയും സഹായിക്കാന്‍ സന്മനസുള്ളവര്‍  നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്ക് ജൂലൈ മുപ്പതിന് 

മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

 

Registered Chartiy Number

1176202https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447കുടുതല്‍

വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 

 




കൂടുതല്‍വാര്‍ത്തകള്‍.