CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 33 Minutes 24 Seconds Ago
Breaking Now

ബ്ലൂടുത്തും ചോരുന്നു

സാധാരണമായി ഉപയോഗിക്കുന്ന ബ്ലൂടൂത്തിലെ വീഴ്ച മുതലാക്കി ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി ഡിവൈസുകള്‍ തമ്മില്‍ കൈമാറുന്ന ഡാറ്റ സൈബര്‍ ക്രിമിനലുകള്‍ നിരീക്ഷിക്കുന്നതായാണ് കണ്ടെത്തല്‍. ബ്രോഡ്‌കോം, ക്വാല്‍കോം, ഇന്റല്‍, ആപ്പിള്‍ ഡിവൈസുകളെയാണ് ഇത് ബാധിച്ചിട്ടുള്ളതെന്നാണ് വിവരം.

ചില ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകളും ഈ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ടെക്‌നോളജി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബ്ലൂടൂത്ത് ഫീച്ചറുകള്‍ക്കാണ് പ്രശ്‌നമുള്ളത്. സെക്യുര്‍ സിംപിള്‍ പെയറിംഗ്, എല്‍ഇ സെക്യുര്‍ കണക്ഷന്‍സ് എന്നിവയാണത്.

ഡിവൈസുകള്‍ പെയര്‍ ചെയ്യുമ്പോള്‍ പബ്ലിക് കീ നല്‍കണം. എന്നാല്‍ ചില കമ്പനികള്‍ ഈ കീ നല്‍കാതെ പെയര്‍ ചെയ്യാന്‍ സംവിധാനം നല്‍കുന്നു. ഇതിലാണ് മൂന്നാമതൊരു വ്യക്തി കടന്നുകയറുന്നത്. ബ്ലൂടൂത്ത് റേഞ്ചില്‍ മാത്രമാണ് ഹാക്കിംഗ് വിജയകരമാകുക. ക്വാല്‍കോം, ആപ്പിള്‍ ഡിവൈസ് ഉപയോഗിക്കുന്നവര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.