CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 44 Seconds Ago
Breaking Now

ഇംഗ്ലണ്ട് 5-0ന് പരമ്പര പിടിച്ചാല്‍ ഇന്ത്യയുടെ ടെസ്റ്റിലെ 1ാം റാങ്കിന് സംഭവിക്കുന്നത് ഇത്

2011 പര്യടനത്തില്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം ഒന്നാം റാങ്ക് നാല് ടെസ്റ്റ് മത്സരങ്ങള്‍ക്കൊടുവില്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ സംഘത്തിന് നല്‍കിയാണ് മടങ്ങിയത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇപ്പോള്‍ പരാജയത്തിന്റെ രുചി നുകരുകയാണ്. തുടര്‍ച്ചയായ ജയങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് മണ്ണില്‍ വിജയം കുറിച്ച് അപരാജിതരായി മടങ്ങുകയായിരുന്നു വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യമെങ്കില്‍ വിധി മറിച്ചാണ്. ഇംഗ്ലീഷ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്നിംഗ്‌സിന് വരെ ഇന്ത്യ തോല്‍വിയടഞ്ഞു. 

2011 പര്യടനത്തില്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം ഒന്നാം റാങ്ക് നാല് ടെസ്റ്റ് മത്സരങ്ങള്‍ക്കൊടുവില്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ സംഘത്തിന് നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ ഇക്കുറി വിരാട് കോലിയുടെ ടീമിന് അത്തരമൊരു ഭീഷണി നിലനില്‍ക്കുന്നില്ല. 5-0ന് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയാലും ഇന്ത്യയുടെ റാങ്ക് കുലുങ്ങാത്ത തരത്തിലാണ് കാര്യങ്ങള്‍. 

125 പോയിന്റുമായാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് നില്‍ക്കുന്നത്. ശ്രീലങ്കയ്ക്ക് മുന്നില്‍ 2-0ന് പരമ്പര അടിയറ വെച്ച സൗത്ത് ആഫ്രിക്ക രണ്ടാമതും. 97 പോയിന്റുള്ള ഇംഗ്ലണ്ട് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. പരമ്പര പൂര്‍ണ്ണമായും കൈക്കലാക്കിയാല്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് ചാടിയെത്തും. 

ലോര്‍ഡ്‌സില്‍ ഇന്നിംഗ്‌സിനും 159 റണ്ണിനും നേരിട്ട പരാജയത്തില്‍ ഇന്ത്യന്‍ ടീം കടുത്ത വിമര്‍ശനം നേരിടുകയാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി ടീമിനെ തെരഞ്ഞെടുത്തില്ലെന്ന് കോലി കുറ്റസമ്മതവും നടത്തി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.