CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 47 Minutes 23 Seconds Ago
Breaking Now

ഷിയോമി റെഡ്മി 6, 6എ, 6 പ്രോ മോഡലുകള്‍ ഇന്ത്യയില്‍; വില 5999 മുതല്‍

മുംബൈ: ഷിയോമിയുടെ മൂന്ന് റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഷിയോമി റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രോ എന്നിവയാണ് പുതിയ മോഡലുകള്‍. റോസ് ഗോള്‍ഡ്, ബ്ലൂ, ഗോള്‍ഡ്, ബ്ലാക് നിറങ്ങളില്‍ ഫോണുകള്‍ ലഭിക്കും. 

റെഡ്മി 5, റെഡ്മി 5എ ഫോണുകളുടെ പിന്‍ഗാമികളായി എത്തുന്ന 6 സീരിസിന്റെ വില 5999 രൂപയില്‍ ആരംഭിക്കുന്നു. റെഡ്മി 6എ 2 ജിബി + 16 ജിബി മോഡല്‍ ആദ്യ രണ്ട് മാസത്തേക്ക് പ്രാരംഭ വിലയായ 5999 രൂപയ്ക്ക് ലഭിക്കും. 2 ജിബി റാമും, 32 ജിബി സ്റ്റോറേജുമാണെങ്കില്‍ വില 6999 രൂപയിലെത്തും. 

റെഡ്മി 6എ സെയില്‍ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് ആമസോണ്‍, എംഐ സൈറ്റുകളിലൂടെയാണ് നടത്തുക. ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭിക്കും. റെഡ്മി 6 2ജിബി + 32 ജിബി 7999 രൂപയ്ക്ക് ലഭിക്കും. 3ജിബി റാം, 64 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജിന് 9499 രൂപയാണ് വില. 

ഷിയോമി റെഡ്മി 6 പ്രോ 3 ജിബി റാം, 64 ജിബി സ്‌റ്റോറേജിന് 12999 രൂയും, 3 ജിബി 32 ജിബിക്ക് 10999 രൂപയും വില. 

 

 




കൂടുതല്‍വാര്‍ത്തകള്‍.