CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 6 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ ഇന്ത്യ നാണം കെട്ട തോല്‍വിയ്ക്ക് കാരണം വെളിപ്പെടുത്തി ധോണി

പരമ്പരയ്ക്ക് മുന്‍പ് പരിശീലനം മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 41ന് തോറ്റാണ് ഇന്ത്യ മടങ്ങിയത്. പര്യടനത്തിന് പോയ ടീമിന്റെ പ്രധാന താരമായി ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും തിളങ്ങി. 593 റണ്‍ സ്‌കോര്‍ ചെയ്ത് തന്റെ വിമര്‍ശകരെ തുരത്തിയപ്പോള്‍ തോല്‍വി ക്യാപ്റ്റന്‍സിക്ക് നേരെയുള്ള ചോദ്യചിഹ്നമായി ക്രിക്കറ്റ് വിദഗ്ധര്‍ മാറ്റി.

പരമ്പരയ്ക്ക് മുന്‍പ് പരിശീലനം മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. പരിശീലനത്തിന്റെ കുറവ് തന്നെയാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ചൂണ്ടിക്കാണിക്കുന്നത്.

പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ ടീം പ്രാക്ടീസ് മത്സരങ്ങള്‍ നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് ബാറ്റ്‌സ്മാന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടേണ്ടി വന്നത്. ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇന്ത്യ റാങ്കിംഗില്‍ 1ാം നമ്പര്‍ ടീമാണെന്നത് മറക്കരുത്, ധോണി അഭിപ്രായപ്പെട്ടു.

എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി എസെക്‌സിന് എതിരെ ഒരു പരിശീലന മത്സരത്തിന് മാത്രമാണ് ഇന്ത്യ ഇറങ്ങിയത്. സൗത്ത് ആഫ്രിക്കയിലും പര്യടനത്തില്‍ പരിശീലന മത്സരം ഇന്ത്യന്‍ മാനേജ്‌മെന്റ് റദ്ദാക്കിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.