CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 51 Seconds Ago
Breaking Now

എക്‌സിറ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പ്രളയ കേരളത്തിന് കൈത്താങ്ങാവും

എക്‌സിറ്റര്‍ ; തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബായ റൈസിങ് സ്റ്റാര്‍സ് എക്‌സിറ്ററും എക്‌സിറ്റര്‍ മലയാളി അസോസിയേഷനും (ഇമ) സംയുക്തമായി നടത്തുവാന്‍ തീരുമാനിച്ച ഓള്‍ യുകെ ഇന്റര്‍മീഡിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുംവിധം നടത്തുവാന്‍ സംഘാടകര്‍ തീരുമാനിച്ചു.

എക്‌സിറ്ററിലെ ബാഡ്മിന്റണ്‍ പ്രേമികളുടെ കൂട്ടായ്മയായ റൈസിങ്ങും സ്റ്റാര്‍സും ഇമയും ചേര്‍ന്ന് വളരെ ആഘോഷമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ച പ്രഥമ ബാഡ്മിന്റണ്‍ മത്സരമാണ് എല്ലാവിധ ആര്‍ഭാടങ്ങളും ഒഴിവാക്കി സ്വരൂപിക്കുന്ന പണവും സ്വമനസ്സുകളായ കായിക പ്രേമികളുടെ സംഭാവനകളും ചേര്‍ന്ന് കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി ടൂര്‍ണമെന്റ് സംഘാടക കണ്‍വീനര്‍ കുര്യന്‍ ചാക്കോ (ബൈജു) അറിയിച്ചു.

ഒക്ടോബര്‍ മാസം 7ാം തിയതി ഞായറാഴ്ച രാവിലെ 11 മണി മുതല്‍ എക്‌സിറ്റര്‍ വോണ്‍ഫോഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുക്കും എന്ന് കണ്‍വീനര്‍ പറഞ്ഞു.

ടൂര്‍ണമെന്റി വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കുന്നതാണ്. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത എക്‌സിറ്റര്‍ മലയാളി ഫുഡ്‌സ് ഉടമകളായ വിജുവിനും (07915433934)നും ജോജോയ്ക്കും (07515160287) ലെജന്റ് സോളിസിറ്റേഴ്‌സ് ലണ്ടനും സംഘാടകര്‍ പ്രത്യേകം നന്ദി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; റോബി (07427684282)

ജേഫ്‌സണ്‍ (07411219840)

സ്ഥലം ; വോണ്‍ഫോഡ് കമ്യൂണിറ്റി സെന്റര്‍

എക്‌സിറ്റര്‍ EX2 6NF

റോബിന്‍ വറുഗീസ് കോയിക്കര




കൂടുതല്‍വാര്‍ത്തകള്‍.