CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 56 Seconds Ago
Breaking Now

3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ദുബായില്‍ നിന്നും മുങ്ങി ?

യുഎഇ അധികൃതരില്‍ നിന്നും ഇതേക്കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ കേസിലെ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 3600 കോടിയുടെ വിവിഐപി ചോപ്പര്‍ ഇടപാട് കേസില്‍ നാടുകടത്താന്‍ ദുബായ് കോടതി ഉത്തരവിട്ടത് മുതല്‍ മൈക്കിളിനെ കാണാനില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം യുഎഇ അധികൃതരില്‍ നിന്നും ഇതേക്കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാടുകടത്തല്‍ കേസുകളില്‍ അതത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളാണ് അന്തിമതീരുമാനം കൈക്കൊള്ളുക. കോടതി നാടുകടത്തല്‍ ഉത്തരവ് നല്‍കിയ പ്രതിയുടെ ഭാവിയെക്കുറിച്ച് ഇന്ത്യയെ അറിയിച്ചിട്ടില്ല. യുഎഇയില്‍ നിന്നുമുള്ള വിവരങ്ങള്‍ക്കായി പ്രതീക്ഷിക്കുകയാണെന്നാണ് മന്ത്രാലയ ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ ഭരണകാലത്താണ് 3600 കോടിയുടെ അഴിമതി നടന്നത്. ഇതോടെയാണ് മൈക്കിളിന്റെ പേര് വാര്‍ത്തകളില്‍ ഇടംനേടുന്നത്. രാഷ്ട്രീയക്കാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ കൈക്കൂലി കൊടുക്കാന്‍ ഇടനില നിന്ന പ്രധാന വ്യക്തിയാണ് മൈക്കിള്‍.

ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. 1993 മുതല്‍ നൂറിലേറെ തവണ ഇന്ത്യാ സന്ദര്‍ശനം നടത്തിയ മൈക്കിളിന് രാഷ്ട്രീയ രംഗത്തും, പ്രതിരോധ മന്ത്രാലയത്തിലും പിടിപാടുണ്ട്. ഇന്ത്യക്ക് ശക്തമായ ആയുധമാകുന്ന നാടുകടത്തല്‍ ഉത്തരവ് കോണ്‍ഗ്രസിന് ക്ഷീണമാകും എന്നിരിക്കെയാണ് മൈക്കിളിന്റെ മുങ്ങല്‍.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.