CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 12 Seconds Ago
Breaking Now

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; സുജു ജോസഫ് മുഖ്യാതിഥി, അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടകന്‍.

യുക്മയുടെ പ്രബല റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അറിയിച്ചു. 2018 ഒക്ടോബര്‍ 6 ന്  ബാസില്‍ഡണിലെ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ മൂന്ന് വേദികളിലായി കലാമേളയുടെ മത്സരങ്ങള്‍ നടക്കും. ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

കലാമേളയോടനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിക്കും. കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ നിര്‍വഹിക്കും. യുക്മ ദേശീയ വൈസ്. പ്രസിഡണ്ട് സുജു ജോസഫ് മുഖ്യ അതിഥി  ആയിരിക്കും , യുക്മ ദേശീയ ജോ.സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ് തുടങ്ങിയവര്‍ പങ്കെടുക്കും. 

മൂന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക്  പങ്കെടുക്കുന്നവര്‍ പേരുകള്‍ സെപ്തംബര്‍ 30 നകം  രജിസ്റ്റര്‍ ചെയ്യണമെന്ന് റീജിയന്‍ സെക്രെട്ടറി ജോജോ തെരുവന്‍ അറിയിച്ചു. ചിട്ടയായ പരിശീലനത്തിന് ശേഷം അംഗ അസ്സോസിയേഷനുകളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികള്‍ കാഴ്ച്ച വെക്കുന്ന കലാപ്രകടനങ്ങള്‍   നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും. കലാമേള. നാഷണല്‍ കാലമേളയുടെ നിയമാവലി പാലിച്ചു നടക്കുന്ന കലാമേളയുടെ വിജയത്തിനായി കുഞ്ഞുമോന്‍ ജോബിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ്  ഒരുക്കിയിട്ടുള്ളത്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയന്‍ സെക്രട്ടറി ജോജോ തെരുവാനുമായി ( 07753329563 ) ബന്ധപ്പെടാവുന്നതാണ്.

റജി നന്തികാട്ട് ( പി. ആര്‍. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ )

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.