CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 11 Minutes 39 Seconds Ago
Breaking Now

തുറന്നു സമ്മതിച്ച് പാക് ക്യാപ്റ്റന്‍ ; ഇന്ത്യയോട് ഏറ്റുമുട്ടാനുള്ള ശേഷിയില്ല

അവരുടെ കഴിവ് വളരെ ഉയര്‍ന്ന ലെവലാണ്, ഞങ്ങളുടേത് അതിനൊപ്പം എത്തിയില്ല.

ദുബായ്: ഏഷ്യാ കപ്പില്‍ രണ്ട് തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ പാകിസ്ഥാന്‍ സമ്പൂര്‍ണ്ണപരാജയം ഏറ്റുവാങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പാക് ബാറ്റിംഗ് നിരയെ 162-ല്‍ ചുരുട്ടിക്കെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സൂപ്പര്‍ ഫോര്‍ മാച്ചില്‍ 237/7 എന്ന നിലയില്‍ ഒതുക്കിയിരുന്നു. രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യയുടെ സര്‍വ്വാധിപത്യത്തെക്കുറിച്ച് പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് തുറന്നുസമ്മതിച്ചത്. 

ഇന്ത്യയുടെ കഴിവുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു തന്റെ ടീമിന്റെ പ്രകടനമെന്ന് സര്‍ഫറാസ് അഹമ്മദ് വ്യക്തമാക്കി. പുറത്താകാതെ 111 റണ്ണടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, 114 റണ്‍ നേടി ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ അനായാസ ജയം നേടിയത്. ഒന്‍പത് വിക്കറ്റ് ജയത്തോടെ ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിന് ഒട്ടും അനുകൂലമല്ലാത്ത അവസ്ഥയിലാണ് പാക് ബാറ്റ്‌സ്മാന്‍മാര്‍ പ്രകടനം നടത്തിയത്. ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയില്‍ തകര്‍ന്നുനിന്ന പാക് സ്‌കോര്‍ബോര്‍ഡിനെ പിടിച്ചുനിര്‍ത്തിയത് ഷൊയ്ബ് മാലിക്കും (78), അഹമ്മദും (44) ചേര്‍ന്നുള്ള പോരാട്ടമാണ്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ 250 കടക്കാന്‍ പോലും എതിരാളികള്‍ക്കായില്ല. 

അവരുടെ കഴിവ് വളരെ ഉയര്‍ന്ന ലെവലാണ്, ഞങ്ങളുടേത് അതിനൊപ്പം എത്തിയില്ല. എന്നാല്‍ ഫൈനല്‍ ആകുന്നതോടെ ഞങ്ങള്‍ മെച്ചപ്പെടും, ക്യാപ്റ്റന്‍ വ്യക്തമാക്കി. അടുത്ത മത്സരം ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കാനുള്ള സുവര്‍ണ്ണാവസരമാണ്. ബംഗ്ലാദേശാണ് അവസാന മത്സരത്തില്‍ ഇവരുടെ എതിരാളി. അതേസമയം ഫീല്‍ഡിംഗിലെ പിഴവ് പാകിസ്ഥാനെ തിരിഞ്ഞ് കുത്തുകയാണ്. രോഹിത് ശര്‍മ്മയുടെ രണ്ട് ക്യാച്ചുകളാണ് പാക് താരങ്ങള്‍ പാഴാക്കിയത്. ക്യാച്ചുകള്‍ ഇങ്ങനെ നഷ്ടമാക്കിയാല്‍ മത്സരങ്ങള്‍ ജയിക്കാന്‍ കഴിയില്ലെന്നും സര്‍ഫറാസ് അഹമ്മദ് ഓര്‍മ്മിപ്പിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.