CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 40 Seconds Ago
Breaking Now

സുന്നത്ത് ചെയ്യവെ നഴ്‌സിന് കൈയബദ്ധം; 18 ദിവസം പ്രായമായ കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിഞ്ഞുപോയി; 24 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മുറിഞ്ഞ് പോയ ഭാഗം തുന്നിച്ചേര്‍ക്കാനുള്ള അടിയന്തര സര്‍ജറിക്ക് വിധേയമാക്കുന്നതിന് പകരം കുട്ടിയെ വീട്ടിലേക്ക് അയച്ചു

നാല് വയസ്സ് പ്രായമുള്ള ആണ്‍കുഞ്ഞിന് 24 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം. സുന്നത്ത് ചെയ്യുന്നതിനിടെ 18 ദിവസം പ്രായമുള്ളപ്പോള്‍ ഇവന്റെ ജനനേന്ദ്രിയം മുറിഞ്ഞ് പോയതിന്റെ പേരിലാണ് ഈ വന്‍തുക നഷ്ടപരിഹാരം നല്‍കിയത്. നഴ്‌സ് മിഡ്‌വൈഫ് മെലീസാ ജോണ്‍സിനാണ് കൈയബദ്ധം പറ്റിയത്. സ്‌കാല്‍പെല്‍ കൈയില്‍ നിന്നും വഴുതി കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിയുകയായിരുന്നു. ജോര്‍ജ്ജിയ റിവര്‍ഡേല്‍ ലൈഫ് സൈക്കിള്‍ പീഡിയാട്രിക്‌സിലാണ് സംഭവം നടന്നത്.

മുറിഞ്ഞ് പോയ ഭാഗം തുന്നിച്ചേര്‍ക്കാനുള്ള അടിയന്തര സര്‍ജറിക്ക് വിധേയമാക്കുന്നതിന് പകരം ജോണ്‍സും, ഒരു ഡോക്ടറും ചേര്‍ന്ന് ഈ ടിഷ്യൂ ഫ്രിഡ്ജില്‍ സ്റ്റോര്‍ ചെയ്തുവെച്ചു. ഇതിന് പുറമെ ബ്ലീഡിംഗുള്ള കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. കുഞ്ഞിന്റെ മുറിവ് വീട്ടിലെത്തുമ്പോഴേക്കും ഉണങ്ങുമെന്നായിരുന്നു അമ്മ സ്റ്റാസി വില്ലീസിനോട് ഇവര്‍ പറഞ്ഞത്.

2013 ഒക്ടോബറില്‍ നടന്ന ഓപ്പറേഷന് ശേഷം കുട്ടി നിരന്തരമായ വേദനയിലും, വിട്ടുമാറാത്ത വൃണവുമായി ജീവിക്കുകയായിരുന്നു. മിനസോട്ടയിലും, മസാച്ചുസെറ്റ്‌സിലും നടത്തിയ സര്‍ജറികളുടെ സഹായത്താല്‍ കുട്ടിക്ക് മൂത്രമൊഴിക്കാമെന്ന അവസ്ഥയായി. ഭാവിയില്‍ പ്രത്യുല്‍പാദനത്തെ ബാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

പ്രായപൂര്‍ത്തി ആകുന്നത് വരെ വിവിധ പരിശോധനകള്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി മുതിരുമ്പോള്‍ വലിയ പ്രത്യാഘാതങ്ങളും, മാനസിക പ്രശ്‌നങ്ങളും ഇത് സൃഷ്ടിക്കുമെന്ന് അറ്റോണി വാദിച്ചു. 76 മില്ല്യണ്‍ നഷ്ടപരിഹാരമാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ജൂറി 24 മില്ല്യണ്‍ പൗണ്ടിന് കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.