CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 55 Seconds Ago
Breaking Now

ലൈംഗീക ചൂഷണ അപവാദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് വിശ്വാസികളെ സഭയില്‍ നിന്നു അകറ്റുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഭാവി തലമുറയെ മുന്നില്‍ കണ്ട് സഭ അതിന്റെ പാതകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം.

കത്തോലിക്കാ സഭയെ പിടിച്ചുലയ്ക്കുന്ന ലൈംഗീക അപവാദത്തില്‍ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലൈംഗീക ചൂഷണ അപവാദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് വിശ്വാസികളെ സഭയില്‍ നിന്നു അകറ്റുകയും യുവാക്കളെ അകറ്റി നിര്‍ത്തുകയും ചെയ്യും. ഭാവി തലമുറയെ മുന്നില്‍ കണ്ട് സഭ അതിന്റെ പാതകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എസ്റ്റോണിയയില്‍ സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ പറഞ്ഞു.

കാലത്തിനൊപ്പം സഭ മാറണം. ഭാവി തലമുറയെ സഭ ഒപ്പം ചേര്‍ത്ത് കൊണ്ടുപോകണം. ബാള്‍ട്ടിക്കില്‍ നീണ്ടുനിന്ന നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് മാര്‍പ്പാപ്പ മാറ്റങ്ങള്‍ക്കായി സംസാരിച്ചത്. സഭ യുവാക്കള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും നിങ്ങളുടെ കാലഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നില്ലെന്നുമാണ് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നലെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി.

യുവാക്കളുടെ പരാതികളില്‍ സുതാര്യവും സത്യസന്ധവുമായി പ്രതികരിക്കാന്‍ സഭയ്ക്ക് കഴിയണം. നമ്മളില്‍ തന്നെ പരിവര്‍ത്തനത്തിന് നാം തയ്യാറാകണം. നിങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കാന്‍ കഴിഞ്ഞാല്‍ പല അവസ്ഥകളും മാറ്റാന്‍ നമുക്ക് കഴിയുമെന്ന് നാം തിരിച്ചറിയണം. അത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും പോപ്പ് പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.