CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 14 Seconds Ago
Breaking Now

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് ; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് മൂന്നു വിക്കറ്റിന്

ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത് .

ബംഗ്ലാദേശിന്റെ മികച്ച ഫോം കണ്ടപ്പോഴും ഇന്ത്യ പതറിയില്ല. ഒടുവില്‍ ഏഷ്യാകപ്പ് ഫൈനലില്‍ വിജയികളായി ഇന്ത്യന്‍ ടീം. ബംഗ്ലാദേശിനെ മൂന്നുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.ആദ്യം ബറ്റു ചെയ്ത ബംഗ്ലാദേശ് ടിം ലിറ്റണ്‍ ദാസിന്റെ (121) സെഞ്ച്വറിയുടെ നേട്ടത്തില്‍ 48.3 ഓവറില്‍ 222 റണ്‍സിന് ആള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാന ഓവറിലെ അവസാന പന്തില്‍ വിജയലക്ഷ്യം സ്വന്തമാക്കി. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ്മ (48), ദിനേഷ് കാര്‍ത്തിക് (37), എംഎസ് ധോണി (36) കേദാര്‍ ജാദവ് (23) രവീന്ദ്ര ജഡേജ (23) ഭുവനേശ്വര്‍ കുമാര്‍ (21) എന്നീ റണ്‍സ് നേടി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാനും റുബല്‍ ഹുസൈനും രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് കിട്ടിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ഞെട്ടിക്കുന്ന കളിയാണ് ലിറ്റണ്‍ ദാസ് പുറത്തെടുത്തത്. പത്ത് ഓവറില്‍ 65 റണ്‍സായിരുന്നു സ്‌കോര്‍. 33 പന്തിലാണ് ലിറ്റണ്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്.21 ാമത്തെ ഓവറിലെ അവസാന പന്തില്‍ മെഹദി ഹസനെ കേദാര്‍ മടക്കി അയച്ചു.

മെഹദിയ്ക്ക് പിന്നാലെ ഇമ്‌റുള്‍ ഖയിസ് (2) മടങ്ങി. മുഷ്ഫിക്കുര്‍ റഹിമിനും പിടിച്ചു നില്‍ക്കാനായില്ല. 5 റണ്‍സ് നേടി മടങ്ങി. മൊബമ്മദ് മിഥുന്‍ (2) റണ്‍സില്‍ റണ്ണൗട്ടായി. മൊഹമ്മദുള്ളയെ (5) കുല്‍ദീപ് യാദവ് ബുറയുടെ കൈയ്യില്‍ എത്തിച്ചു. 151 റണ്‍സ് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ എടുത്തപ്പോഴേക്കും ലിറ്റണ്‍ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി നേടി. 87 പന്തില്‍ നിന്നാണ് നേട്ടം. ആറാമതായി എത്തിയ സൗമ്യ സര്‍ക്കാര്‍ 31 റണ്‍സ് സ്വന്തമാക്കി.

ലിറ്റണെ കുല്‍ദീപിന്റെ പന്തില്‍ ധോണി സ്റ്റംബിങ്ങിലൂടെ ഔട്ടാക്കി. 117 പന്തില്‍ 12 ഫോറും 2 സിക്‌സറുമെന്ന നേട്ടവുമായിട്ടാണ് ലിറ്റണ്‍ 121 സ്വന്തമാക്കിയത്. മൊര്‍ത്താസയേയും (7) ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. നസ്മുള്‍ ഹസനും സൗമ്യയു റണ്ണൗട്ടായി. റൂബല്‍ ഹുസനെ (0) ബുംറ ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശ് പുറത്തായി. ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.