CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 50 Seconds Ago
Breaking Now

ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വി; വിരാട് കോലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശി ഹാക്കര്‍മാര്‍; തങ്ങളുടെ താരത്തെ ഔട്ടാക്കിയ തീരുമാനത്തിനെതിരെ ഹാക്കിംഗ് തുടരുമെന്ന് ഭീഷണി

ഇന്ത്യയിലെ സഹോദരന്‍മാരും, സഹോദരിമാരും ഇതൊരു അനാദരവായി കാണരുതെന്നും ഹാക്കര്‍മാര്‍

ഏഷ്യാ കപ്പ് 2018 ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ഏറെ വിയര്‍പ്പൊഴുക്കിയാണ് ലോകോത്തരമായ ഇന്ത്യന്‍ ടീം ബംഗ്ലാദേശില്‍ നിന്നും വിജയം പിടിച്ചുവാങ്ങിയത്. എന്നാല്‍ ഈ തോല്‍വിയില്‍ തൃപ്തരല്ലാത്ത ബംഗ്ലാദേശി ആരാധകര്‍ രോഷം തീര്‍ത്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ്. ഇവിടെ ഒരു സന്ദേശവും ഹാക്കര്‍മാര്‍ കുറിച്ചു.

ബംഗ്ലാദേശി ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസ് ഒരു ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ച് നില്‍ക്കവെയാണ് സ്റ്റംപിങ്ങില്‍ പെട്ടത്. എന്നാല്‍ ലൈനില്‍ കാലുണ്ടായിരുന്നുവെന്ന സംശയത്തിന്റെ ആനുകൂല്യത്തില്‍ ദാസിനെ വെറുതെവിട്ടില്ലെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. റിപ്ലേയില്‍ പോലും സംശയം തോന്നുന്ന തരത്തിലായിരുന്നു ദാസിന്റെ അവസ്ഥയെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ക്രിക്കറ്റില്‍ അമ്പയറുടെ തീരുമാനമാണ് അന്തിമം. അതുകൊണ്ട് തന്നെ ദാസ് പുറത്തായി. ഇതിന്റെ പേരില്‍ ടീമില്‍ പോലും ഇല്ലാതിരുന്ന കോലിയുടെ വെബ്‌സൈറ്റില്‍ രോഷം തീര്‍ക്കുന്നത് എന്തിനെന്നാണ് സംശയം. 'ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലേ? എല്ലാ ടീമുകള്‍ക്കും മാന്യമായ അവകാശമില്ലേ? എങ്ങിനെയാണ് അത് ഔട്ടായതെന്ന് വിശദീകരിക്കണം. ലോകത്തിന് മുന്നില്‍ മാപ്പ് പറഞ്ഞ്, അമ്പയര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഹാക്കിംഗിന് ഇരയാകാന്‍ തയ്യാറാകൂ', ഹാക്കര്‍മാര്‍ കോലിയുടെ സൈറ്റില്‍ കുറിച്ചു.

ഇന്ത്യയിലെ സഹോദരന്‍മാരും, സഹോദരിമാരും ഇതൊരു അനാദരവായി കാണരുതെന്നും ഹാക്കര്‍മാര്‍ പറയുന്നു. നിങ്ങളുടെ ടീമിനാണ് ഈ അനീതി നേരിട്ടതെങ്കില്‍ എന്താകും നിങ്ങളുടെ അനുഭവം. എല്ലാ ദേശീയ ടീമുകളെയും ഒരുപോലെ പരിഗണിക്കണമെന്നും ഹാക്കര്‍മാര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.