Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി ; യുക്മയുടെ പ്രഥമ പ്രസിഡണ്ട് വര്‍ഗീസ് ജോണും, പ്രഥമ സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യും, സമാപന സമ്മേളനത്തിന് മുഖ്യാതിഥികള്‍ മുന്‍ സെക്രട്ടറി സജീഷ് ടോമും, ട്രഷറര്‍ ഷാജി തോമസും

സൗത്താംപ്ടണ്‍: സൗത്താംപ്ടണിലെ റീജിയണല്‍ പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ വച്ച് ഈ ശനിയാഴ്ച (ഒക്ടോബര്‍ 6 ) നടക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി ആയിരിക്കും. യുക്മയുടെ ആദ്യ നാഷണല്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണും, ആദ്യ നാഷണല്‍ സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് റീജിയണല്‍ കലാമാമാങ്കത്തിന് തിരി തെളിക്കും.മുന്‍ നാഷണല്‍ സെക്രട്ടറി സജീഷ് ടോമും, മുന്‍ നാഷണല്‍ ട്രഷറര്‍ ഷാജി തോമസും സമാപന സമ്മേളനത്തിന് മുഖ്യാതിഥികളായി പങ്കെടുക്കും. കാലത്ത് മുതല്‍ തന്നെ കലാമേള വെന്യൂ മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമായി തുറന്നിരിക്കുമെങ്കിലും, 10 മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് 11 മണിക്ക് ഉദ്ഖാടനം  നടത്തി മത്സരങ്ങള്‍ ക്രമീകരിക്കുന്നതാണ് എന്ന് കലാമേള കമ്മിറ്റി ചെയര്‍മാന്‍  ലാലു ആന്റണി അറിയിച്ചു. 16 ഇനങ്ങളിലായി 41 മത്സരങ്ങളിലാണ് 3 വേദികളിലായി സജ്ജമാക്കിയിരിക്കുന്ന കലാമേള വേദിയില്‍ നടക്കുന്നത്.

യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിന്റെ റീജിയനായ സൗത്തീസ്‌റ് റീജിയനില്‍ 24 അംഗ അസ്സോസിയേഷനുകളാണ് ഉള്ളത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മുഴുവന്‍ അംഗ അസ്സോസിയേഷനുകളുടെയും പ്രാധിനിത്യം കലാമേളയില്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് റീജിയണല്‍ സെക്രട്ടറി അജിത്ത് വെണ്മണി അറിയിച്ചു. സൗത്ത് ഈസ്റ്റ് റീജിയന്റെ മുന്‍ സെക്രട്ടറി ജോസ് പി എം യുക്മ കലാമേളയ്ക്ക് മാത്രമായി ഡിസൈന്‍ ചെയ്ത  പുതിയ ഡിജിറ്റല്‍ പ്ലാറ്റുഫോമില്‍ അസോസിയേഷനുകള്‍ മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ നല്കിയിരിക്കുന്നതിനാല്‍, രെജിസ്‌ട്രേഷന്‍, ചെസ്‌ററ് നമ്പര്‍, മത്സരങ്ങളുടെ വേദിസമയ ക്രമീകരണം എന്നിവക്ക് എളുപ്പമുണ്ട് എന്ന് മുന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ടും, ഡി കെ സി പ്രസിഡണ്ടുമായ മനോജ് കുമാര്‍ പിള്ള  അഭിപ്രായപ്പെട്ടു. ഇതുവരെ 200ല്‍  പരം മത്സരാര്‍ത്ഥികള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും, ഇനിയും പേര് നല്‍കാത്തവര്‍ എത്രയും വേഗം പേരുവിവരങ്ങള്‍ കഴിയുമെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തന്നെ നല്‍കി സഹകരിക്കണമെന്നും റീജിയണല്‍ കലാമേള കമ്മിറ്റി വൈസ് ചെയര്‍മാന്‍മാന്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് മാക്‌സി അഗസ്റ്റിന്‍  അഭ്യര്‍ത്ഥിച്ചു. 

കലാമേളക്കായി വിപുലമായ സൗകര്യമാണ് റീജിയണല്‍ പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ യുക്മയ്ക്കായി ഒരുക്കിയിരിക്കുന്നത്. അര്‍പ്പണബോധമുള്ള വോളണ്ടിയര്‍മാര്‍ സന്ദര്‍ശകരെയും, മത്സരാര്‍ത്ഥികളെയും, ആസ്വാദകരെയും സഹായിക്കുന്നതിന് സന്നദ്ധരായിരിക്കുകയാണ്. വിശാലമായ കാര്‍കോച്ച് പാര്‍ക്കിംഗ് സൗകര്യവും, മത്സരാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ റൂം സൗകര്യവും സ്റ്റേജുകളും ഒരുക്കി കഴിഞ്ഞു. രുചികരമായ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് ലഭിക്കുന്ന സ്റ്റാളും, കുട്ടികള്‍ക്ക് കളിക്കാനുള്ള മൈതാനവും ഈ ഒരു ദിവസത്തേക്ക് യുക്മക്ക് സ്വന്തം. മത്സരങ്ങളെക്കാള്‍ ഉപരിയായി, ഒരു ആഴ്ചാവസാന ദിവസം പ്രിയപ്പെട്ടവരോടും, പരിചയക്കാരോടുമൊപ്പം ആസ്വദിക്കുന്നതിനുള്ള ഈ സ്‌നേഹക്കൂട്ടായ്മയിലേക്ക് എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ കലാമേള കമ്മിറ്റി വൈസ് ചെയര്‍മാന്‍മാന്‍  യുക്മ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍ പറഞ്ഞു.,  

യുക്മ മുന്‍ നാഷണല്‍ വൈസ് പ്രസിഡണ്ട് ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് വര്‍ഗീസ് ചെറിയാന്‍, സെക്രട്ടറി പത്മരാജ് എം പി എന്നിവരും യുക്മ അഭ്യുദയകാംക്ഷികളും കലാമേളയില്‍ സജീവ സാന്നിദ്ധ്യമാകും. യുക്മ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്ന ഈ സമയത്ത്, ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായി വളര്‍ന്ന യുക്മക്ക് അടിത്തറ പാകിയവരെയും, അതിനെ മുമ്പോട്ട് നയിച്ചവരെയും ആദരിക്കാനുള്ള ഒരു വേദിയായി കൂടി കലാമേളയെ മാറ്റിയ സൗത്ത് ഈസ്റ്റ് റീജിയന്റെ തീരുമാനം തികച്ചും അഭിനന്ദനാര്‍ഹമാണ് എന്നും കലാമേളക്കും പങ്കെടുക്കുന്നര്‍ക്കും എല്ലാവിധ  ആശംസകളും അറിയിക്കുന്നതായി യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. 

 

കലാമേള നടക്കുന്ന വേദിയുടെ വിലാസം :

 

റീജന്റ് പാര്‍ക് കമ്മ്യൂണിറ്റി കോളേജ് 

കിംഗ് എഡ്‌വേഡ് അവന്യൂ 

സൗത്താംപ്ടണ്‍ 

SO16 4GH 

അനില്‍ പാലുത്താനം 
കൂടുതല്‍വാര്‍ത്തകള്‍.