CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 39 Seconds Ago
Breaking Now

6 മാസം ഇന്ത്യയിലേക്ക് ബ്രിട്ടന്‍ കയറ്റുമതി ചെയ്തത് 538 കോടി രൂപയുടെ മദ്യം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ നടന്ന കച്ചവടത്തെക്കാള്‍ 44.4% അധികം

സ്‌കോച്ച് വിസ്‌കിയോടുള്ള ഇന്ത്യക്കാരുടെ 'ആസക്തി' കുറയുന്നില്ല. ഈ വര്‍ഷത്തെ ആദ്യ 6 മാസം ഇന്ത്യയിലേക്കു ബ്രിട്ടന്‍ കയറ്റുമതി ചെയ്തത് 538 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നടന്ന കച്ചവടത്തെക്കാള്‍ 44.4% അധികം. ചൈനയും മോശമല്ല. 348 കോടിയുടെ സ്‌കോച്ച് വിഴുങ്ങി. 34.8% വര്‍ധന. 

ബ്രിട്ടനിലെ സ്‌കോച്ച് വിസ്‌കി നിര്‍മാതാക്കളെല്ലാം കൂടി 6 മാസം കൊണ്ട് രാജ്യത്തിനു നേടിക്കൊടുത്തത് 19,000 കോടിയുടെ കച്ചവടം. (10.8% വര്‍ധന). ആകെ കയറ്റി അയച്ചത് 55.8 കോടി കുപ്പി മദ്യം. രണ്ടാഴ്ചയ്ക്കു ശേഷം അവതരിപ്പിക്കുന്ന ബ്രിട്ടന്റെ ബജറ്റില്‍ സ്‌കോച്ച് വിസ്‌കി വ്യവസായത്തിന് നികുതിയിളവ് അനുവദിക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം.

 




കൂടുതല്‍വാര്‍ത്തകള്‍.