CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 37 Seconds Ago
Breaking Now

വിരാട് കോലിയെ ജനിപ്പിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞ് അനുഷ്‌ക

വിരാടിനെ കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന തന്റെ ചിത്രനാണ് ഇതോടൊപ്പം അനുഷ്‌ക പങ്കുവെച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസ നേരാന്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റാഗ്രാമിലെത്തി. വിരാടിനെ കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന തന്റെ ചിത്രനാണ് ഇതോടൊപ്പം അനുഷ്‌ക പങ്കുവെച്ചത്. 

'ദൈവത്തിന് നന്ദി വിരാടിനെ ജനിപ്പിച്ചതിന്', അനുഷ്‌ക തന്റെ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്യാപ്റ്റനുള്ള പിറന്നാള്‍ ആശംസ ഒഴുകുകയാണ്. ട്വിറ്ററില്‍ ഇന്നുരാവിലെ മുതല്‍ 'ഹാപ്പിബര്‍ത്ത്‌ഡേ വിരാട് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്. 

വിരാട് കോലിയും, അനുഷ്‌ക ശര്‍മ്മയും 30-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ആനന്ത് ധം ആത്മബോധ് ആശ്രമം സന്ദര്‍ശിച്ചിരുന്നു. വെസ്റ്റിന്‍ഡീസിന് എതിരെ കഷ്ടിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷം. 

തന്റെ പുതിയ ചിത്രമായ സീറോയുടെ റിലീസിനുള്ള ഒരുക്കത്തിലാണ് അനുഷ്‌ക. ഷാറൂഖ് ഖാനും, കത്രീന കെയ്ഫിനും ഒപ്പമാണ് സീറോയില്‍ അനുഷ്‌കയെത്തുന്നത്. ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.