CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 51 Seconds Ago
Breaking Now

ഹോക്കിക്ക് ദാരിദ്ര്യം; പാകിസ്ഥാന്‍ ലോകകപ്പ് കളിക്കില്ല

സഹായം നല്‍കാന്‍ കഴിയില്ലെന്ന് പിസിബി വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ ലോകകപ്പ് ഹോക്കിയില്‍ പങ്കെടുക്കാനുള്ള സാധ്യതയാണ് മങ്ങുന്നത്.

ശക്തമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന് തിരിച്ചടി. ഇന്ത്യയില്‍ നവംബര്‍ 28-ന് ആരംഭിക്കുന്ന ഹോക്കി ലോകകപ്പില്‍ പങ്കെടുക്കാന്‍ സാമ്പത്തിക സഹായം തേടി ഹോക്കി ഫെഡറേഷന്‍ പാകിസ്ഥാനിലെ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ സഹായം നല്‍കാന്‍ കഴിയില്ലെന്ന് പിസിബി വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ ലോകകപ്പ് ഹോക്കിയില്‍ പങ്കെടുക്കാനുള്ള സാധ്യതയാണ് മങ്ങുന്നത്. 

പാക് ഹോക്കി ടീമിനെ ഭുവനേശ്വറിലേക്ക് അയയ്ക്കാനും, ഹോക്കി താരങ്ങള്‍ക്ക് ഇതുവരെ നല്‍കാനുള്ള പണം കൊടുത്ത് തീര്‍ക്കാനുമാണ് ഹോക്കി ഫെഡറേഷന്‍ പിസിബിയോട് ലോണ്‍ തേടിയത്. ലോകകപ്പിനുള്ള ചെലവിലേക്കായി ക്രിക്കറ്റ് ബോര്‍ഡിനോട് കടം ചോദിച്ചിരുന്നതായി പാകിസ്ഥാന്റെ പുതിയ മുഖ്യ കോച്ച് തൗഖിര്‍ ഡറും, മാനേജര്‍ ഹസന്‍ സര്‍ദാറും വ്യക്തമാക്കി. പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയുമായായി ഫോണിലായിരുന്നു ചര്‍ച്ച. 

'നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തിരക്കുമൂലം സാധിക്കാതെ പോയതോടെയാണ് സംസാരം ഫോണിലൂടെ ആക്കിയത്. പാക് ഹോക്കി ഫെഡറേഷന് ലോണ്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് പിസിബി വ്യക്തമാക്കുകയായിരുന്നു. 2000-ല്‍ ഇത്തരത്തില്‍ ബോര്‍ഡ് അനുവദിച്ച ലോണ്‍ തിരിച്ച് നല്‍കാത്തതാണ് കാരണം', ഡര്‍ വ്യക്തമാക്കി. ആദ്യം കൊടുത്ത കടം വീട്ടാത്തതാണ് കാര്യമെന്ന് മാനി തറപ്പിച്ച് പറഞ്ഞെന്നും പാക് ഹോക്കി കോച്ച് വിശദീകരിച്ചു. 

എന്നിരുന്നാലും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുമായും, സ്‌പോണ്‍സര്‍മാരുമായും സംസാരിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 8 മില്ല്യണ്‍ പാകിസ്ഥാനി രൂപ വേണമെന്ന അപേക്ഷ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.