CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 1 Seconds Ago
Breaking Now

ബാറ്റിംഗ് ആരംഭിക്കും മുന്‍പ് ഇന്ത്യക്ക് 10 റണ്‍ സംഭാവന നല്‍കി പാകിസ്ഥാന്‍; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ തകര്‍ത്തു

ബാറ്റിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്‌കോര്‍ബോര്‍ഡില്‍ പത്ത് റണ്ണുമായി ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയവും നേടി.

ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചില്‍ കയറി ഓടിയാല്‍ കളിക്കാര്‍ക്ക് താക്കീത് നല്‍കുന്നതാണ് പൊതുവെ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ വനിതാ ലോക ടി20 ലോകകപ്പില്‍ പാക് താരങ്ങളുടെ ഈ ഓട്ടം എതിരാളികളായ ഇന്ത്യക്ക് സമ്മാനിച്ചത് 10 റണ്‍സാണ്. ബാറ്റിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്‌കോര്‍ബോര്‍ഡില്‍ പത്ത് റണ്ണുമായി ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയവും നേടി. 

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് പുറമെ ഓസ്‌ട്രേലിയ-അയര്‍ലണ്ട് മത്സരത്തിലും നിയമങ്ങള്‍ തെറ്റിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യ-പാക് പോരാട്ടം നടക്കവെയാണ് പാക് ബാറ്റര്‍മാര്‍ രണ്ട് തവണ ഈ തെറ്റ് ആവര്‍ത്തിച്ചത്. ഇതിനുള്ള ഫലം അവര്‍ നല്‍കേണ്ടിയും വന്നു. അഞ്ച് പെനാല്‍റ്റി റണ്‍ വീതം 10/0 എന്ന സ്‌കോറിലാണ് ഇന്ത്യ ചേസിംഗ് ആരംഭിച്ചത്. 

രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സമാനമായ കുറ്റത്തിന് അയര്‍ലണ്ടിനും അഞ്ച് റണ്‍ ദാനം നല്‍കേണ്ടി വന്നു. ഐസിസി നിയമപ്രകാരം പിച്ചിലെ സംരക്ഷിത മേഖലയില്‍ ഓടിയാല്‍ ആദ്യത്തേതും, അവസാനത്തേതുമായ താക്കീത് അമ്പയര്‍മാര്‍ നല്‍കും. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്ണാണ് പിഴ. 

അര്‍ദ്ധസെഞ്ചുറി തികച്ച പാക് ബാറ്റര്‍മാരായ നിദാ ഡറിനും, ബിസ്മാ മറൂഫിനുമാണ് 13ാം ഓവറില്‍ അമ്പയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്. 18ാം ഓവറിലെ ആദ്യ പന്തില്‍ താക്കീത് മറന്നതോടെ ആദ്യ കുറ്റം ചാര്‍ത്തി. ഇന്നിംഗ്‌സിലെ അവസാന പന്തിലും ഇത് ആവര്‍ത്തിച്ചതോടെ ഇന്ത്യക്ക് 10 റണ്‍ വെറുതെ കിട്ടുകയായിരുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.