CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 37 Seconds Ago
Breaking Now

ഇന്ത്യയില്‍ ട്രെയിന്‍ നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പരാതി ;വിചിത്രം ഈ നീക്കം

ചേതക് എക്‌സ്പ്രസ് പാലം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

വാഷിംഗ്ടണിലെ ഓഫീസിലിരുന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ ട്രെയിന്‍ നിര്‍ത്താനുള്ള സ്റ്റേഷനുകള്‍ തീരുമാനിക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ. ഡല്‍ഹിക്ക് സമീപത്തെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ചത്. ചേതക് എക്‌സ്പ്രസ് പാലം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. 

ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്ന് ട്രംപിന് അയച്ച ട്വീറ്റില്‍ അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഹിന്ദിയിലാണ് സന്ദേശമെന്നതിനാല്‍ ട്രംപ് ഇതെങ്ങിനെ വായിച്ച് മനസ്സിലാക്കുമെന്നാണ് ചോദ്യം. എന്നാല്‍ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന് തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യം ഉന്നയിച്ച അമേരിക്കന്‍ പ്രസിഡന്റിന് ഇതൊക്കെ മനസ്സിലാകുമെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നിലപാട്. 

എന്നിരുന്നാലും എന്ത് കൊണ്ടാണ് ഇവര്‍ ഇന്ത്യയിലുള്ളവരോട് സഹായം ചോദിക്കാതെ ട്രംപിനോട് സഹായം ചോദിച്ചതെന്ന് സംശയം സ്വാഭാവികം. ഇത് തങ്ങള്‍ പലവട്ടം ചെയ്തു കഴിഞ്ഞെന്ന് അസോസിയേഷന്‍ പറയുന്നു. റെയില്‍വെ മന്ത്രി, മുഖ്യമന്ത്രി, എന്നിവരെ കൂടാതെ പ്രധാനമന്ത്രിക്ക് വരെ ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. പക്ഷെ യാതൊരു ഫലവുമുണ്ടായില്ല. 

യാത്രക്കാരെ സന്തോഷിപ്പിക്കുന്ന തീരുമാനം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ ഇക്കാര്യം അറിയിക്കാന്‍ തീരുമാനിച്ചത്. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.