CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 10 Seconds Ago
Breaking Now

ചരിത്രം കുറിച്ച് മേരി കോം; ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം കിരീടം

യാതൊരു എതിരുമില്ലാതെ 5:0 എന്ന സ്‌കോറിലാണ് മണിപ്പൂര്‍ ബോക്‌സറെ വിജയിയായി പ്രഖ്യാപിച്ചത്.

പ്രായം വെറും അക്കം മാത്രം, മേരി കോമിന്റെ കൈമുഷ്ടിയുടെ തീ ഇനിയും ആളിക്കത്തും. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഉക്രെയിന്റെ ഹന്നാ ഒകോടയെ തോല്‍പ്പിച്ചാണ് 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം തന്റെ ആറാം കിരീടം ചൂടിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയനേട്ടങ്ങള്‍ കരസ്ഥമാക്കിയ ബോക്‌സറായി മേരി കോം മാറി. ആദ്യത്തെ സ്വര്‍ണ്ണം നേടി 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് താരം ആറാം കിരീടം ചൂടിയത്. 

യാതൊരു എതിരുമില്ലാതെ 5:0 എന്ന സ്‌കോറിലാണ് മണിപ്പൂര്‍ ബോക്‌സറെ വിജയിയായി പ്രഖ്യാപിച്ചത്. തന്റെ നേട്ടത്തില്‍ ആരാധകര്‍ക്കാണ് മേരി കോം നന്ദി അറിയിച്ചത്. 'നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ക്ക് തരാന്‍ എനിക്ക് ഒന്നുമില്ല. നിങ്ങള്‍ക്ക് തരാന്‍ കഴിയുന്നത് രാജ്യത്തിനായുള്ള ഈ സ്വര്‍ണ്ണമാണ്. എനിക്കും ഇന്ത്യന്‍ ടീമിനുമുള്ളതാണ് 48 കിലോ വിഭാഗത്തില്‍ കുറച്ച് കാലമായി മത്സരിക്കാന്‍ സാധിച്ചിരുന്നില്ല', മത്സരത്തിന് ശേഷം മേരി കോം വികാരപരമായി പ്രതികരിച്ചു. 

ലണ്ടന്‍ ഒളിംപിക്‌സില്‍ 51 കിലോ വിഭാഗത്തില്‍ മത്സരിച്ച മേരി കോം വെങ്കല മെഡല്‍ നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 2002, 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം നേടിയതിന് പുറമെ 2001-ല്‍ ആദ്യത്തെ വെള്ളിയും നേടിയിരുന്നു. റിയോ ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ കഴിയാതെ പോയതിന്റെ ദുഃഖം 2020 ടോക്യോ ഒളിംപിക്‌സില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് മേരി കോം. 

കെഡി ജാദവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 'മേരി മേരി' എന്ന് ആര്‍ത്തുവിളിക്കുന്ന കാണികളുടെ മുന്നില്‍ അഭിമാനത്തോടെയാണ് മേരി കോമിന്റെ ഈ സുവര്‍ണ്ണനേട്ടം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.