CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 38 Seconds Ago
Breaking Now

ഡബ്ല്യുഎംസി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് 2018 നായി ഷെയര്‍ ആന്‍ഡ് കെയര്‍ ലിമറികിനെ തിരഞ്ഞെടുത്തു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ  'Social Responsibiltiy Award '  ന് ലീമെറിക്കിലെ 'Share & Care' നെ തിരഞ്ഞെടുത്തു. Munster  Indian Cultural  Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയര്‍ലണ്ടിലെ ചാരിറ്റി റെഗുലേറ്റര്‍ റെജിസ്‌ട്രേഷനുള്ള 'Share & Care, Limerick'. 

2016  ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങിലൂടെ ചുമതലാബോധത്തോടെ  സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ്  'Social Responsibiltiy Award ' ഏര്‍പ്പെടുത്തിയത്.  അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷന്‍ സ്ഥാപകയായ ശ്രീമതി. മേരി മക്ക്‌കോര്‍മക്ക് , മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ: ജോര്‍ജ് തങ്കച്ചന്‍ എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.

 കോര്‍ക്ക്, ലിമറിക്ക്,ടിപ്പററി,ക്ലെയര്‍ തുടങ്ങിയ കൗണ്ടികളിലെ മലയാളികളുടെ നേതൃത്വത്തില്‍  2006  സ്ഥാപിതമായ Munster  Indian Cultural  Association  തുടക്കം മുതല്‍ തന്നെ പല വിധത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിന്നുവെങ്കിലും  2012ല്‍ ആണ്  'Share & Care'   എന്ന പേരില്‍ അത് കൂടുതല്‍ കാര്യക്ഷമമാക്കിയത്. 

കല്‍ക്കത്തയിലെ ആശുപത്രിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ ജീവന്‍ നഷ്ടപ്പെട്ട രണ്ട് നഴ്‌സുമാരുടെ  കുടുംബത്തിന് ധനസഹായം ചെയ്തുകൊണ്ടാണ്   'Share & Care'   അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് തിരുവനന്തപുരം RCCയിലെ ക്യാന്‍സര്‍ രോഗികള്‍, MICAയുടെ അംഗങ്ങള്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍,പ്രകൃതി ദുരന്തങ്ങള്‍, മരണാനന്തര സഹായങ്ങള്‍,നിര്‍ധനരായ കുട്ടികളുടെ ഉപരിപഠനം തുടങ്ങിയ മേഖലകളിലെല്ലാം സാമ്പത്തീക സഹായങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും   'Share & Care'     എന്ന പേരില്‍  MICA നടത്തി വരുന്നു. Irish RedcCross, St. Vincent de Paul തുടങ്ങിയ പ്രസ്ഥാനങ്ങളുമായി   'Share & Care'   സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

2018 ല്‍ അയര്‍ലണ്ടിലെ ചാരിറ്റി റെഗുലേഷന്‍ അതോറിറ്റി റെജിസ്‌ട്രേഷനും 'Share & Care, Limerick' ന് ലഭിച്ചു.  

2018 ഡിസംബര്‍ 29 , ശനിയാഴ്ച   ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ്  പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡ്  സമ്മാനിക്കും.   

 




കൂടുതല്‍വാര്‍ത്തകള്‍.