CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 38 Seconds Ago
Breaking Now

7-ാം വയസ്സില്‍ ഫോര്‍ബ്‌സ് പട്ടികയില്‍; യുട്യൂബില്‍ നിന്നുമുള്ള വരുമാനം 155 കോടി; ഈ മിടുക്കന്‍ ആളു പുലിയാണ് !!

ഈ വര്‍ഷം മാത്രം 22 മില്ല്യണ്‍ യുഎസ് ഡോളറാണ് റയാന്റെ വരുമാനം, അതായത് 155 കോടി ഇന്ത്യന്‍ രൂപ!

യുട്യൂബില്‍ വീഡിയോകള്‍ പങ്കുവെച്ച് പരസ്യവരുമാനത്തിലൂടെ പണമുണ്ടാക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്യുന്ന എല്ലാവര്‍ക്കും വരുമാനം ലഭിക്കുമോ? തീര്‍ച്ചയായും ഇല്ല. യുട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വ്യക്തിയായി മാറിയിരിക്കുന്നത് ഏതെങ്കിലും പോപ്പ് താരമല്ല, മറിച്ച് വെറും 7 വയസ്സ് മാത്രം പ്രായമുള്ള റയാന്‍ എന്ന കൊച്ചുകുട്ടിയാണ്. 

സ്‌കൂളില്‍ പോകുകയും, വെറുതെ കളിച്ച് നടക്കുകയും ചെയ്യേണ്ട പ്രായത്തില്‍ റയാന്‍ ഫോര്‍ബ്‌സിന്റെ യുട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരുടെ പട്ടികയിലാണ് ഇടംനേടിയത്. ഈ വര്‍ഷം മാത്രം 22 മില്ല്യണ്‍ യുഎസ് ഡോളറാണ് റയാന്റെ വരുമാനം, അതായത് 155 കോടി ഇന്ത്യന്‍ രൂപ! റയാന്റെ യുട്യൂബ് ചാനലിന് 17 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. പുതിയ കളിപ്പാട്ടങ്ങള്‍ അണ്‍ബോക്‌സ് ചെയ്യുന്നതും, ഇത് ഉപയോഗിച്ച് കളിക്കുന്നതുമായ കാര്യങ്ങളാണ് റയാന്റെ ചാനലിലുള്ളത്. 

റയാന് വേണ്ടി ഇത് ഷൂട്ട് ചെയ്ത് മുതിര്‍ന്നവര്‍ യുട്യൂബില്‍ പങ്കുവെയ്ക്കും. ഇത് ലക്ഷക്കണക്കിന് പേര്‍ കാണും. ഇതുവഴിയാണ് റയാന്‍ വരുമാനം നേടുന്നത്. ചാനലിലെ പരസ്യങ്ങള്‍ വഴി 147 കോടി രൂപയും, സ്‌പോണ്‍സര്‍ ചെയ്ത പരസ്യങ്ങളില്‍ നിന്നും 8 കോടിയുമാണ് റയാന്‍ നേടിയതെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡിസ്‌നി ടോയ്‌സും, പൗ പട്രോളും കളിക്കുന്ന വീഡിയോയാണ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത്. 10 മില്ല്യണ്‍ വ്യൂവുള്ള ഈ വീഡിയോ ഏറ്റവും കൂടുതല്‍ കണ്ടത് റയാന്റെ പ്രായത്തിലുള്ള കുട്ടികള്‍ തന്നെ. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.