CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 26 Seconds Ago
Breaking Now

പിരമിഡിന് മുകളില്‍ കയറി ദമ്പതിമാര്‍ നഗ്നരായി ആലിംഗനം ചെയ്തു ; നടപടിയ്‌ക്കൊരുങ്ങി ഈജിപ്ത്

ഇവരുടെ ചിത്രവും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

പിരമിഡിന് മുകളില്‍ കയറി ആലിംഗനത്തില്‍ ഏര്‍പ്പെട്ട ഡാനിഷ് ദമ്പതികള്‍ക്കായുള്ള അന്വേഷണത്തിലാണ് ഈജിപ്ഷ്യന്‍ അധികൃതര്‍. ഇവരുടെ ചിത്രവും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

മനോഹരമായ ആകാശവും കെയ്‌റോയുടെ പശ്ചാത്തലുമായി യുവ ദമ്പതികള്‍ പിരമിഡിലേക്ക് കയറുന്ന ദൃശ്യമാണുള്ളത്. ജിസയിലെ ഗ്രേറ്റ് പിരമിഡിലാണ് ഇവര്‍ കയറിയത്. പിരമിഡിന്റെ മുകളിലെത്തിയപ്പോള്‍ വസ്ത്രം ഊരി നഗ്നരായി ഇവര്‍ ആലിംഗനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

അന്വേഷണത്തിനായി പുരാവസ്തുവകുപ്പ് മന്ത്രി ഉത്തരവിട്ടു '' രണ്ട് വിദേശിയര്‍ പിരമിഡില്‍ വലിഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ കണ്ടു. തുടര്‍ന്ന് നടന്നതും സന്മാര്‍ഗികതയ്ക്ക് വിരുദ്ധമായ കാര്യമാണ്. സത്യം കണ്ടെത്തി നടപടികള്‍ സ്വീകരിക്കേണ്ടതാണ്,മന്ത്രി വ്യക്തമാക്കി.

ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രിയാസ് ഡേവിഡാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പിരമിഡില്‍ വലിഞ്ഞു കയറുന്നതും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഈജിപ്തില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് .




കൂടുതല്‍വാര്‍ത്തകള്‍.