CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Seconds Ago
Breaking Now

കൗതുകത്തിന് വാഷിങ് മെഷീനില്‍ കയറിയ നാലു വയസുകാരന് ദാരുണാന്ത്യം

അമ്മ തിരികെയെത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് അപകടം സംഭവിച്ചതറിഞ്ഞത്.

കൗതുകം തോന്നി വാഷിങ് മെഷീനില്‍ കയറിയ നാലു വയസ്സുകാരന്‍ വാതില്‍ അടച്ച് ശ്വാസം മുട്ടി മരിച്ചു. അജ്മാനിലെ അല്‍ റൗദിയിലാണ് സംഭവം. കുഞ്ഞ് വാഷിങ് മെഷീനില്‍ കുടുങ്ങിയ സമയത്ത് അമ്മ വീട്ടിലില്ലായിരുന്നു. അമ്മൂമ്മയും അമ്മാവനുമാണ് ഉണ്ടായത്. അവര്‍ കുട്ടി എവിടെയെന്ന് ശ്രദ്ധിച്ചുമില്ല. അമ്മ തിരികെയെത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് അപകടം സംഭവിച്ചതറിഞ്ഞത്.

വാഷിങ് മെഷീനുള്ളില്‍ കുട്ടിയെ കണ്ടതോടെ ഡോര്‍ പൊളിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചു. കൗതുകം മൂലം ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്റെ ഡോര്‍ തുറന്ന് കുട്ടി അകത്തു കയറിയതാകാം. ഡോര്‍ അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ ചൂടുവെള്ളം നിറച്ച് കറങ്ങാന്‍ തുടങ്ങി. ഏറെ നേരം കഴിഞ്ഞാണ് വീട്ടിലുണ്ടായിരുന്നവര്‍ കണ്ടത് .പോലീസ് അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.