CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 17 Minutes 7 Seconds Ago
Breaking Now

കഴുത്തിന് കുത്തിപ്പിടിച്ച് വെള്ളത്തില്‍ മുക്കി ഒരു ഞെട്ടിക്കുന്ന മാമ്മോദീസ; ഓര്‍ത്തഡോക്‌സ് പുരോഹിതന്റെ ചടങ്ങ് കണ്ട് ലോകം ഞെട്ടലില്‍

സൗത്ത് വെസ്റ്റ് റഷ്യയിലെ യെസെന്‍ടുകിയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍.

ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള പ്രഥമ കാല്‍വെയ്പ്പാണ് മാമ്മോദീസാ ചടങ്ങുകള്‍. ഏറെ ഭക്തിയോടെ സ്‌നേഹത്തോടെ നിര്‍വ്വഹിക്കേണ്ട ഒരു ചടങ്ങില്‍ ബലപ്രയോഗവും, അക്രമവും നേരിട്ടാലോ, അതും ചടങ്ങിന് നേതൃത്വം നല്‍കുന്ന പുരോഹിതന്റെ വക! റഷ്യയിലെ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ രണ്ട് വയസ്സുകാരിയെ ബലം പ്രയോഗിച്ച് മാമ്മോദീസയുടെ ഭാഗമായി വെള്ളത്തില്‍ തലപിടിച്ച് മുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ആളുകളെ ഞെട്ടിച്ച് വൈറലായത്. 

സൗത്ത് വെസ്റ്റ് റഷ്യയിലെ യെസെന്‍ടുകിയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കപ്പെട്ട ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. പുരോഹിതന്‍ അമിതമായ ബലപ്രയോഗം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഇയാള്‍ ദൈവത്തെയല്ല സാത്താനെയാണ് ആരാധിക്കുന്നതെന്നാണ് മാരകമായ മാമ്മോദീസ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ടവരുടെ പ്രതികരണം. 

സെന്റ് ജോര്‍ജ്ജ് കോണ്‍വെന്റിലെ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ ഇലിയ സെമിലിറ്റോവാണ് പ്രസ്തുത ചടങ്ങ് നടത്തിയത്. ഇദ്ദേഹം പെണ്‍കുഞ്ഞിന്റെ കഴുത്തില്‍ ബലമായി പിടിച്ച് മൂന്ന് തവണ വെള്ളത്തില്‍ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശക്തമായ ബലപ്രയോഗം മൂലം ശ്വാസം കിട്ടാതെ പിടയുന്ന കുട്ടിയെ ദൃശ്യങ്ങളില്‍ കാണാം. ഒപ്പം പുരോഹിതന്റെ ബലപ്രയോഗം വ്യക്തമാക്കുന്ന തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ട്. 

ചടങ്ങ് പൂര്‍ത്തിയാക്കിയതോടെ ഉറക്കെ കരയുന്ന കുഞ്ഞിനെ പരിഗണിക്കാതെ പുരോഹിതന്‍ ബാക്കി പരിപാടികളിലേക്ക് കടക്കുന്നു. ചെറിയ കുഞ്ഞുങ്ങളെ അല്ലാത്തവരെയെല്ലാം പുരോഹിതന്‍ ഈ തരത്തിലാണ് മാമ്മോദീസ മുക്കുന്നതെന്ന് ആശങ്കാകുലയായ ഒരു വിശ്വാസി വ്യക്തമാക്കി. ഇവരിലെ സാത്താനെ പുറത്തുചാടിക്കാനാണത്രേ ഈ പരിപാടി. സംഭവത്തെത്തുടര്‍ന്ന് പുരോഹിതനെ സഭ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.