CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 15 Seconds Ago
Breaking Now

ആ ഒരൊറ്റ ഉത്തരമാണ് ഈ സുന്ദരിയുടെ തലവര മാറ്റിയത് മിസ് യൂണിവേഴ്‌സ് 2018 കിരീടം ഫിലിപ്പൈന്‍സുകാരി കാട്രിയോണ ഗ്രേയുടെ വിജയത്തിന് കാരണം ഈ വാക്കുകള്‍

93 രാജ്യങ്ങളില്‍ നിന്നുമുളള മത്സരാര്‍ത്ഥികളെ മറികടന്നാണ് ഫിലിപ്പൈന്‍സ് സുന്ദരി വിജയിയായത്.

ഒടുവില്‍ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സിനെ പ്രഖ്യാപിച്ചു. മിസ് ഫിലിപ്പൈന്‍സ് കാട്രിയോണ ഗ്രേയാണ് 2018 വര്‍ഷത്തെ വിജയിയായി കിരീടം ചൂടിയത്. 93 രാജ്യങ്ങളില്‍ നിന്നുമുളള മത്സരാര്‍ത്ഥികളെ മറികടന്നാണ് ഫിലിപ്പൈന്‍സ് സുന്ദരി വിജയിയായത്. 

ഫിലിപ്പൈന്‍സില്‍ സൗന്ദര്യ കിരീടം എത്തിക്കുന്ന നാലാമത്തെ സുന്ദരിയാണ് ഈ 24-കാരി. ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ മിസ് സൗത്ത് ആഫ്രിക്ക ഡെമി ലേ മെല്‍ പീറ്റേഴ്‌സ്, മിസ് വെനസ്വേല സ്‌തെഫാനി ഗട്ടിറെസ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടില്‍ ഗ്രേയുടെ എതിരാളികള്‍. 

സൗന്ദര്യ മത്സരത്തില്‍ വിജയിക്കാന്‍ സൗന്ദര്യം മാത്രം പോരെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എത്രത്തോളം നല്ല മനുഷ്യജീവിയാണ് വ്യക്തിയെന്നത് സംബന്ധിച്ച അളക്കലും മത്സരത്തില്‍ നടക്കും. ഇത്തരമൊരു ചോദ്യത്തിന് മിസ് ഫിലിപ്പൈന്‍സ് നല്‍കിയ മറുപടിയാണ് ഗ്രേയെ വിജയത്തിലേക്ക് നയിച്ചത്. 

'ജീവിതത്തില്‍ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം എന്താണ്, മിസ് യൂണിവേഴ്‌സായാല്‍ എങ്ങിനെ ഇത് നടപ്പാക്കും', ഇതായിരുന്നു ചോദ്യം. ഇതിന് ഗ്രേ നല്‍കിയ മറുപടി ഇതായിരുന്നു- 'ഒരുപാട് കാലം മനിലയിലെ ചേരികളില്‍ ജോലി ചെയ്തിട്ടുണ്ട്. ദാരിദ്ര്യവും, ദുഃഖവുമാണ് അവിടെയുള്ളത്. അതിലെ സൗന്ദര്യം കാണാനാണ് ഞാന്‍ സ്വയം പഠിപ്പിച്ചത്. കുട്ടികളുടെ മുഖത്തുള്ള സൗന്ദര്യത്തിലേക്ക് നോക്കും. അവസ്ഥകളെ ഇതുപോലെ കാണാനാണ് ഇഷ്ടം. എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കും. നന്ദിയോടെ പ്രവര്‍ത്തിക്കുന്ന ഒരു ലോകം ഉണ്ടാക്കാന്‍ നെഗറ്റീവ് ചിന്തകള്‍ വളരാതെ ഒഴിവാക്കാം'. 

 

 




കൂടുതല്‍വാര്‍ത്തകള്‍.