CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 40 Seconds Ago
Breaking Now

മുസ്ലീം സാന്നിധ്യമില്ലാത്ത ഐസ് ലാന്‍ഡിലും ജപ്പാനിലും അക്രമം ഇല്ലെന്ന പരാമര്‍ശം ; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മകനെ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

വിവാദ പോസ്റ്റ് ഫേസ്ബുക്ക് യെയിര്‍ നെതന്യാഹു പിന്‍വലിച്ചിരുന്നു.

ഫേസ്ബുക്കില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകനെ അധികൃതര്‍ ബ്ലോക്ക് ചെയ്തത്. നെതന്യാഹുവിന്റെ മകന്‍ യെയിര്‍ നെതന്യാഹു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുസ്ലിം സാന്നിധ്യം ഒട്ടും ഇല്ലാത്ത ഐസ് ലാന്‍ഡിലും ജപ്പാനിലുമാണ് അക്രമം ഇല്ലാത്തത് എന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

വിവാദ പോസ്റ്റ് ഫേസ്ബുക്ക് യെയിര്‍ നെതന്യാഹു പിന്‍വലിച്ചിരുന്നു. ഒരു ദിവസത്തേക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യ്തത്. മുന്‍പും സമാന പരാമര്‍ശങ്ങള്‍ നടത്തി യെയിര്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.