CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 4 Seconds Ago
Breaking Now

വിജയിച്ചില്ലെങ്കിലും വിശ്വ സുന്ദരി മത്സരത്തില്‍ ഇവള്‍ ഞെട്ടിച്ചു !! ചരിത്രത്തിന്റെ ഭാഗവുമായി

സ്‌പെയ്‌നെ പ്രതിനിധീകരിച്ച് സൗന്ദര്യ വേദിയിലെത്തിയ ആഞ്ചല പോണ്‍സ ചരിത്രം കുറിച്ചു

ഞായറാഴ്ച നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ ഈ സുന്ദരിയെ ലോകം ശ്രദ്ധിച്ചു കാണും. വിജയി ആയില്ലെങ്കിലും ചരിത്രത്തിലിടം നേടി ഇവള്‍. സ്‌പെയ്‌നെ പ്രതിനിധീകരിച്ച് സൗന്ദര്യ വേദിയിലെത്തിയ ആഞ്ചല പോണ്‍സ വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുത്ത ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയാണ്. 27 വയസ്സുണ്ട് .

' ഇത് നിങ്ങള്‍ക്കുള്ളതാണ്. ആരുടേയും ശ്രദ്ധയില്‍പെടാത്തവര്‍ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി, നമ്മളെ ബഹുമാനിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ഒരു ലോകം നാമര്‍ഹിക്കുന്നുണ്ട് . ഇന്ന് ഞാന്‍ ഇവിടെ എത്തിനില്‍ക്കുന്നു. അഭിമാന പൂര്‍വ്വം എന്റെ രാജ്യത്തേയും സ്ത്രീകളേയും മനുഷ്യാവകാശത്തേയും പ്രതിനിധീകരിച്ചുകൊണ്ട് , ആഞ്ചല ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു. ഫ്‌ലാമെങോ എന്ന നൃത്തരൂപവും ഇവര്‍ വേദിയില്‍ അവതരിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.