CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 52 Seconds Ago
Breaking Now

ധോണി ഒന്നുമല്ല; ഈ പയ്യന്‍ അതിലേറെ സെഞ്ചുറികള്‍ അടിച്ചുകൂട്ടും; ഇന്ത്യന്‍ വിക്കറ്റ്കീപ്പറെ വാനോളം പുകഴ്ത്തി റിക്കി പോണ്ടിംഗ്

ഇന്ത്യക്കായി ഏറെ കാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള കഴിവ് പന്തിനുണ്ടെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

സ്വന്തം മണ്ണില്‍ അടക്കിവാണ ശീലമുള്ളവരാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷെ മഹത്തായ ടീമിന് ഇക്കുറി അതിഥികളായി എത്തിയ ഇന്ത്യന്‍ പടയോട് പൊരുതേണ്ട ഗതികേടിലാണ്. വിരാട് കോലിയുടെ ഇന്ത്യന്‍ പട ഓസ്‌ട്രേലിയന്‍ മണ്ണില്‍ കാഴ്ചവെയ്ക്കുന്ന മികവാര്‍ന്ന പോരാട്ടം പല മുന്‍ ഓസീസ് പ്രഗത്ഭരുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്. നേരത്തെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയിന്‍ പോലും ചെറുതാക്കാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ വാനോളം പുകഴ്ത്തുകയാണ് റിക്കി പോണ്ടിംഗ്. 

ഇന്ത്യക്കായി ഏറെ കാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള കഴിവ് പന്തിനുണ്ടെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ഐപിഎല്‍ 2018 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ പോണ്ടിംഗ് പന്തിനൊപ്പം ജോലി ചെയ്തിട്ടുണ്ട്യ മുതിര്‍ന്ന ഇന്ത്യന്‍ താരം എംഎസ് ധോണിയേക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഈ 21 വയസ്സുള്ള താരം തികയ്ക്കുമെന്നും പോണ്ടിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഇന്ത്യയും, ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഋഷഭ് പന്ത് തന്റെ ആദ്യ സെഞ്ചുറി തികച്ചിരുന്നു. പുറത്താകാതെ 159 റണ്‍ തികച്ചതോടെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 622 റണ്ണിന്റെ കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. 'എംഎസ് ധോണിയെക്കുറിച്ച് നമ്മള്‍ ഏറെ സംസാരിച്ച് കഴിഞ്ഞു. എന്നാല്‍ അദ്ദേഹം ഇതുവരെ നേടിയത് ആറ് ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം. ഈ പയ്യന്‍ അതിലേറെ ടെസ്റ്റ് സെഞ്ചുറികള്‍ തികയ്ക്കും', പോണ്ടിംഗ് പറയുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.