CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 3 Seconds Ago
Breaking Now

സച്ചിനേക്കാള്‍ കേമന്‍ വിരാടെന്ന് രാഹുലും പാണ്ഡ്യയും ; ആരാധകര്‍ കലിപ്പില്‍

സച്ചിനാണോ കൊഹ്ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിന് ഇരുവരും നല്‍കിയ ഉത്തരം വിരാട് എന്നായിരുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും തമ്മിലുള്ള താരതമ്യം പലപ്പോഴും നടക്കാറുണ്ട്. ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ പരിപാടിയിലായിരുന്നു വെളിപ്പെടുത്തിയത്.

സച്ചിനാണോ കൊഹ്ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിന് ഇരുവരും നല്‍കിയ ഉത്തരം വിരാട് എന്നായിരുന്നു. വിരാട് ആണോ ധോണിയാണോ മികച്ച നായകന്‍ എന്ന ചോദ്യത്തിന് രണ്ടുപേരും തിരഞ്ഞെടുത്തത് മുന്‍ നായകന്‍ എംഎസ് ധോണിയെ ആയിരുന്നു.

താരങ്ങളുടെ തുറന്നുപറച്ചില്‍ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. സച്ചിനേക്കാള്‍ മികവ് വിരാടിനാണെന്ന് പറഞ്ഞത് പലരേയും ചോദിപ്പിച്ചിട്ടുണ്ട്. മുമ്പ് ഈ ചോദ്യം ചോദിച്ചപ്പോള്‍ തങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ചെയ്യുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണെന്നായിരുന്നു പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.