CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 2 Seconds Ago
Breaking Now

പുതുവര്‍ഷ ആഘോഷ രാവില്‍ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം ; ജിജി വിക്ടര്‍ പ്രസിഡന്റായും മാര്‍ട്ടിന്‍ വര്‍ഗീസ് സെക്രട്ടറിയായും ജെയ്മി നായര്‍ ട്രഷററായും ചുമതലയേറ്റു

ജനുവരി 5ന് ശനിയാഴ്ച നടന്ന ആഘോഷ പരിപാടിയില്‍ ഫാദര്‍ ജോസ് പൂവന്നിക്കുന്നേല്‍ മുഖ്യ അതിഥിയായിരുന്നു.

വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന് ജിജി വിക്ടറുടേയും മാര്‍ട്ടിന്‍ വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ പുതിയ ഭരണ സമിതി. വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുതു നേതൃത്വം ചുമതലയേറ്റത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ്  സ്വിൻഡൻ  അക്കാദമിയില്‍ 2018-19 ക്രിസ്മസ് ആഘോഷം അരങ്ങേറിയത്.

ജനുവരി 5ന് ശനിയാഴ്ച നടന്ന ആഘോഷ പരിപാടിയില്‍ ഫാദര്‍ ജോസ് പൂവന്നിക്കുന്നേല്‍ മുഖ്യ അതിഥിയായിരുന്നു. പുതുവത്സരാശംസകള്‍ നേര്‍ന്ന അദ്ദേഹം സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ജെയ്‌മോന്‍ ചാക്കോയുടെ അധ്യക്ഷതയില്‍ ആരംഭിച്ച ഉത്ഘാടന ചടങ്ങില്‍ അംഗങ്ങള്‍ നല്‍കിയ സഹകരണത്തിന് നന്ദി പറഞ്ഞു. തുടര്‍ന്നായിരുന്നു കമ്മിറ്റി അംഗം ജോര്‍ജ്ജ് തോമസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചത്.

ജിജി വിക്ടര്‍ പ്രസിഡന്റായും മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് സെക്രട്ടറിയായും ജെയ്മി നായര്‍ ട്രഷററായും വൈസ് പ്രസിഡന്റായി ജിന്‍സ് ജോസും തിരഞ്ഞെടുക്കപ്പെട്ടു. വനിതാ പ്രതിനിധികളായി അനു ചന്ദ്രയും സെലിന്‍ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഏരിയ പ്രതിനിധികളായി എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്

swinton town centre -Byju vasudevan

east swinton-johnson paul

north swinton -bobby perappadan

west swinton- shaju joseph

device and marlborough -sony antony

cirencester- biju varghese

മീഡിയ കോര്‍ഡിനേറ്ററായി രാജേഷ് നടേപ്പള്ളിയും ഓഡിറ്ററായി ബിജു എഞ്ചനാട്ടും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സ്ഥാനമൊഴിയുന്ന ഭരണ സമിതി അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ അസോസിയേഷനുകളില്‍ ഒന്നായ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ യുക്മ കലാ കായിക മേളയില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.

ഡബ്ല്യു എം എ സാരഥിയായി തിരഞ്ഞെടുക്കപ്പെട്ട ജിജി വിക്ടര്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ട്രഷറര്‍ കൂടിയാണ്. പ്രമുഖ കലാകാരനും ചിത്രകാരനും കൂടിയായ ജിജി വിക്ടറുടെ നേതൃത്വം സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകുമെന്ന് മറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സ്വിന്‍ഡനിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കിയ കലാവിരുന്നുകള്‍ സദസ്സിന് ആവേശകരമായിരുന്നു.

മികച്ച ഡാന്‍സുകളും ഇമ്പമാര്‍ന്ന ഗാനങ്ങളും മൈമും നര്‍മ്മ രസങ്ങളായ കാണികള്‍ക്ക് നല്ലൊരു പുതുവത്സര കാഴ്ചയായി. സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറോടെയാണ് ആഘോഷ പരിപാടികള്‍ക്ക് സമാപനമായത് .

 

വാർത്ത: രാജേഷ് നടേപ്പിള്ളി .




കൂടുതല്‍വാര്‍ത്തകള്‍.